ADVERTISEMENT

ആറ്റിങ്ങൽ∙ തൊഴിൽ കേന്ദ്രീകൃത പാഠ്യപദ്ധതി വാഗ്ദാനം ചെയ്യുന്ന സമഗ്ര വൈ‍ജ്ഞാനിക ഇടമായി പോളിടെക്നിക്കുകൾ മാറണമെന്ന് മന്ത്രി ആർ ബിന്ദു അഭിപ്രായപ്പെട്ടു . ആറ്റിങ്ങൽ ഗവ. പോളിടെക്‌നിക്കിൽ ഇൻഡസ്ട്രി ഓൺ ക്യാംപസിന്റെ ഭാഗമായി വിദ്യാർഥികൾ അസംബിൾ ചെയ്ത ഇലക്ട്രിക് ഓട്ടോ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിദ്യാർഥികൾക്കുള്ള സ്റ്റൈപൻഡ് വിതരണവും മന്ത്രി നിർവഹിച്ചു. കേരള അസോസിയേഷൻ ഫോർ റൂറൽ ഡെവലപ്പ്മെന്റ്, , സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷൻ എന്നിവർക്കായി നിർമിച്ച പബ്ലിക് ഇൻഫർമേഷൻ സിസ്റ്റത്തിന്റെ ഭാഗമായി വിദ്യാർഥികൾക്ക് ലഭിച്ച സ്റ്റൈപ‌ൻഡ് ആണ് വിതരണം ചെയ്തത്.

ഒ.എസ്. അംബിക എം എൽ എ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപഴ്സൻ എസ് കുമാരി, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ എം.എസ്. രാജശ്രീ, സാങ്കേതിക വിദ്യാഭ്യാസ സീനിയർ ജോയിന്റ് ഡയറക്ടർ എം. രാമചന്ദ്രൻ, പ്രിൻസിപ്പൽ ഷാജിൽ അന്ത്രു. നഗരസഭ വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ള, എസ്. ഗിരിജ, ബ്രിജേഷ് ബാലകൃഷ്ണൻ, നടയ്ക്കൽ ശശി, സജി സെബാസ്റ്റ്യൻ, എ.എസ്. ഷംനാദ് പി. പ്രേംജിത് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com