ADVERTISEMENT

ബാലരാമപുരം∙ കൈത്തറി തുണിത്തരങ്ങൾക്ക് പേരുകേട്ട ബാലരാമപുരത്തും പരിസരത്തും നിന്ന് ഓണ വിപണിയിലേക്ക് ഇത്തവണ കയറ്റി അയച്ചത് 500 കോടിയോളം രൂപയുടെ തുണിത്തരങ്ങൾ. ഇതിൽ 50 കോടിയോളം രൂപയ്ക്കുള്ള കൈത്തറി തുണിത്തരങ്ങൾ കയറ്റി അയച്ചവർ വരെയുണ്ട്. ബാലരാമപുരത്ത് പരമ്പരാഗത കൈത്തറി തൊഴിലാളികൾ കുഴിത്തറികളിൽ നെയ്യുന്ന ഇവ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്നത് കോട്ടയം മുതലുള്ള വടക്കൻ ജില്ലകളിലാണെന്ന് കച്ചവടക്കാർ പറയുന്നു. 

ബാലരാമപുരത്ത് ശാലിഗോത്ര തെരുവും സമീപ സ്ഥലങ്ങളും കേന്ദ്രീകരിച്ച് 75 ഓളം വിൽപന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. വിവിധ സ്ഥലങ്ങളിൽ സർക്കാരും ഏജൻസികളും നടത്തുന്ന പ്രദർശന സ്റ്റാളുകളിലേക്കും ഇവ കയറ്റി അയയ്ക്കുന്നുണ്ട്. ചില വൻകിട സ്ഥാപനങ്ങൾ ്ജീവനക്കാർക്കും മറ്റും നൽകാനും കൈത്തറി ഉൽപന്നങ്ങൾ തിരഞ്ഞെടുക്കുന്നുണ്ട്. ഇതോടെ ബാലരാമപുരം കൈത്തറി വിപണിക്ക് ഇത്തവണ വൻ‌ ഡിമാൻഡാണ് ഉണ്ടായിരിക്കുന്നത്.

∙ കൂലിയില്ല

ബാലരാമപുരത്ത് അധികവും വിറ്റഴിക്കുന്നത് മിൽ തുണിത്തരങ്ങൾ ആണെന്ന് കച്ചവടക്കാർ തന്നെ പറയുന്നു. കൈത്തറിയും മിൽ തുണിത്തരങ്ങളും തമ്മിൽ വിലയിലുള്ള വ്യത്യാസമാണ് കാരണം. മിൽ തുണിത്തരങ്ങൾക്ക് നൽകുന്ന വിലയുടെ രണ്ടിരട്ടിയിൽ അധികം വരും പരമ്പരാഗത കൈത്തറി തൊഴിലാളികൾ നെയ്യുന്ന കൈത്തറി തുണിത്തരങ്ങളുടെ വില. മുണ്ടു മുറുക്കി ഉടുത്ത് നെയ്യുന്നവർക്ക് ഒരു പ്രയോജനവും ലഭിക്കില്ല. അടുത്തിടെ  കൂലി ചെറിയ അളവിൽ കൂട്ടിയെങ്കിലും തുക ചെറുതാണ്. സ്കൂൾ യൂണിഫോം തൂണി നെയ്താൽ സർക്കാരിൽ നിന്ന് പണം ലഭിക്കുമെന്ന് പ്രതീക്ഷിച്ച് കൈത്തറി യന്ത്രങ്ങളിൽ മാറ്റം വരുത്തിയവരാണ് കടക്കെണിയിൽപ്പെട്ടവരിൽ അധികവും. ഇവർക്ക്   6 മാസത്തെ കൂലിയും നെയ്യുന്നതിനുള്ള നൂലും നൽകാതെ സർക്കാർ വട്ടംകറക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com