ADVERTISEMENT

പോത്തൻകോട് ∙ നവജ്യോതി ശ്രീകരുണാകര ഗുരുവിന്റെ ആത്മീയ പ്രകാശം ജനനി ശിഷ്യ പൂജിതയിലൂടെ താൻ അനുഭവിച്ചറിയുകയായിരുന്നെന്ന് രാംനാഥ് കോവിന്ദ് പറഞ്ഞു.  ശാന്തിഗിരി ആശ്രമത്തിലെത്തിയ മുൻ രാഷ്ട്രപതി റാംനാഥ് കോവിന്ദും ആശ്രമ ഗുരുസ്ഥാനീയ  ശിഷ്യപൂജിത അമൃതജ്ഞാന തപസ്വിനിയുമായി 12 മിനിറ്റ് കൂടിക്കാഴ്ചയ്ക്കു ശേഷം ആദ്യ പ്രതികരണമായിരുന്നു ഇത്. കണ്ണുകളടച്ച് അൽപനേരം കൈകൂപ്പിയിരുന്ന ശേഷമായിരുന്നു സംഭാഷണം.  രാഷ്ട്രപതിയായിരുന്നപ്പോൾ ശാന്തിഗിരിയിൽ വരണമെന്ന് ആഗ്രഹിച്ചെങ്കിലും കോവിഡ്  തടസ്സമായി. ആശ്രമത്തിൽ കാൽകുത്തിയപ്പോൾ ആത്മീയതയുടെ വല്ലാത്തൊരനുഭൂതിയായിരുന്നു റാംനാഥ് കോവിന്ദ് പറഞ്ഞു. 

അങ്ങ് രാജ്യത്തെ പ്രധാനിയായത് ദൈവ നിശ്ചയമുള്ള ഭാഗ്യമാണ്. മൂന്നു തലമുറകൾക്കപ്പുറം എന്തു ഭാഗ്യമുണ്ടെങ്കിലും കരുതലായി സൂക്ഷിക്കാൻ കഴിയാറില്ല. ഉന്നത കുടുംബങ്ങളിൽപോലും ഈ ഭാഗ്യക്കുറവുണ്ടെന്നും ജനനി പറഞ്ഞു. നമ്മുടെ ഉള്ളിൽ നിന്നാണ് ആദ്യം മാറ്റമുണ്ടാകേണ്ടത്. കടമകൾ കൃത്യമാകണം. കുടുംബത്തോടും ജീവിതത്തോടും നീതി പുലർത്തുകയുമാണ് എല്ലാ പ്രശ്നത്തിനും പരിഹാരമെന്നും ജനനി പറഞ്ഞു. 

ഗുരുവിന്റെ നിയോഗത്താലാണ് ഇപ്പോഴെങ്കിലും ഇവിടെ വരാൻ കഴിഞ്ഞത്.  ഇല്ലായിരുന്നെങ്കിൽ ജീവിതത്തിൽ വലിയ നഷ്ടമാകുമായിരുന്നെന്നും ഇനിയും വരുമെന്നും  റാംനാഥ് കോവിന്ദ് പറഞ്ഞു. ജോസഫ് റോക്കി പാലക്കൽ വരച്ച ചിത്രം ജനനി മുൻരാഷ്ട്രപതിക്കു സമ്മാനിച്ചു. സ്വാമി ചൈതന്യ ജ്ഞാന തപസ്വി, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ജനനി നിർമല ജ്ഞാന തപസ്വിനി എന്നിവർ സമീപം ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com