ADVERTISEMENT

വർക്കല∙ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ചാണ്ടി ഉമ്മൻ ശിവഗിരി സന്ദർശിച്ചു. കഴിഞ്ഞദിവസം രാത്രിയാണ് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനൊപ്പം ചാണ്ടി ശിവഗിരിയിൽ എത്തിയത്. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ എന്നിവർ സ്വീകരിച്ചു. 

‘സോളർ കേസിൽ സത്യം ജയിച്ചു’

സോളർ കേസിൽ സിബിഐ റിപ്പോർട്ടിൽ സത്യം ജയിച്ചതായി ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു. അതിക്രൂരമായാണു അപ്പയെ വേട്ടയാടിയത്. നിഷ്ഠുരമായ അപഹസിക്കപ്പെട്ട അപ്പയും ഞങ്ങളും അങ്ങേയറ്റം വേദനിച്ചു. എങ്കിലും ഒരുനാൾ സത്യം പുറത്തുവരുമെന്നു ഉറപ്പുണ്ടായിരുന്നു. ഞങ്ങളെ വേട്ടയാടിയവർ മാപ്പു പറയുമെന്നൊന്നും കരുതുന്നില്ലെങ്കിലും അതാണ് മര്യാദയെന്നു ചാണ്ടി ഉമ്മൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com