ADVERTISEMENT

പാലോട്∙കിണറ്റിൽ വീണ അപൂർവ വന്യജീവിയായ കാട്ടുപൂച്ചയെ(കാട്ടുമാക്കാൻ) വനം വകുപ്പ് ഏറെ പണിപ്പെട്ടു കരയ്ക്കെടുത്തു കൂട്ടിലാക്കി. പാലോട് കുറുന്താളി ഗോകുലത്തിൽ എസ്.ടി. കൃഷ്ണകുമാറിന്റെ വീട്ടിലെ കിണറിലാണ് ഇന്നലെ രാവിലെ ഏഴ് കിലോയോളം വരുന്ന വലിയ കാട്ടുപൂച്ച വീണ അകപ്പെട്ട നിലയിൽ കാണപ്പെട്ടത്. വനം വകുപ്പിനെ വിവരം അറിയിച്ചതിനെ തുടർന്ന് റേഞ്ച് ഓഫിസർ എസ്. രമ്യയുടെ നേതൃത്വത്തിൽ റാപ്പിഡ് റെസ്പോൺസ് ടീമിലെ എസ്.സന്ദീപും ജി.എസ്.രാജേഷും ചേർന്നു പുറത്തെടുത്താണ് കൂട്ടിലടച്ചത്. വാർഡ് മെംബർ രാജ്കുമാറും സന്നിഹിതനായിരുന്നു. 

വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന പൂച്ച വർഗത്തിൽപ്പെട്ട ഈ വന്യജീവിയെ സാധാരണ പകൽ കാണാറില്ലെന്നും രാത്രി സഞ്ചാരിയാണെന്നും പറയുന്നു. മഞ്ഞനിറത്തിലുള്ള തിളങ്ങുന്ന കണ്ണുകൾ, നീളമുള്ള കാലുകൾ, കൂർത്ത ചെവികൾ എന്നിവയാണ് പ്രധാന സവിശേഷതകൾ. മനുഷ്യരെ ഉപദ്രവിക്കാറില്ലെങ്കിലും നാട്ടിലിറങ്ങി ചെറിയ മൃഗങ്ങളെയും പക്ഷികളെയും ഭക്ഷണമാക്കാറുണ്ട്. കൂട്ടിലാക്കിയ പൂച്ചയെ പിന്നീട് ഉൾവനത്തിൽ തുറന്നുവിട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com