ADVERTISEMENT
തിരുവനന്തപുരം∙ കോവളം മാരത്തോൺ മത്സരത്തിന്റെ ഭാഗമായി ഇന്ന് പുലർച്ചെ 2 മുതൽ രാവിലെ 10 വരെ  കോവളം -കഴക്കൂട്ടം ബൈപ്പാസിൽ ഗതാഗതം നിയന്ത്രണം ഏർപ്പെടുത്തി. കോവളം മുതൽ ചാക്ക ജംക്‌ഷൻ വരെയും, ചാക്ക  മുതൽ ശംഖുമുഖം വരെയും പടിഞ്ഞാറു ഭാഗത്തെ റോഡിൽ മാത്രം ആണ് നിയന്ത്രണം. കോവളം ഭാഗത്തുനിന്നും ചാക്കയിലേക്കു വരുന്ന വാഹനങ്ങൾ കോവളം ജംക്‌ഷനിൽ നിന്നും തിരിഞ്ഞ്  സമാന്തരമായുള്ള  ബൈപ്പാസ് റോഡിലൂടെ എതിർദിശയിലേക്ക് പോകണം. ചാക്ക-കോവളം റോഡിൽ കിഴക്കുവശത്തെ പാതയിൽ ഇരു ദിശയിലേക്കും ഗതാഗതം  അനുവദിച്ചിട്ടുണ്ട്. ചാക്ക ഭാഗത്തു നിന്നും‍ ശംഖുമുഖം ഭാഗത്തേക്കും, തിരിച്ചുമുള്ള വാഹനങ്ങൾ ചാക്ക-ശംഖുമുഖം റോഡിന്റെ വലതുവശത്തെ പാതയിലൂടെ ഇരുദിശകളിലേക്കും പോകണം. പരാതികളും നിർദേശങ്ങളും അറിയിക്കേണ്ട ഫോൺ നമ്പർ:  9497930055, 9497990005.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com