ADVERTISEMENT

തിരുവനന്തപുരം ∙ പനിബാധിതർ കൂട്ടത്തോടെ ചികിത്സ തേടി എത്തിയതിനു പിന്നാലെ സർക്കാർ ആശുപത്രികളിൽ കിടക്കകൾ നിറഞ്ഞു. ഇതോടെ മിക്ക ആശുപത്രികളിലും കിടത്തി ചികിത്സ ഒഴിവാക്കി വിശ്രമം നിർദേശിച്ച് രോഗികളെ വീട്ടിലേക്ക് വിടുകയാണ് . വൈറൽ പനി ബാധിതരാണ് കൂടുതലായി ചികിത്സ തേടി എത്തുന്നത്. ഇതിനിടയിൽ ചിക്കൻ പോക്സും പടരുന്നു. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി 15 പേരാണ് ചിക്കൻ പോക്സിന്റെ പിടിയിലായത്. 

ജലജന്യരോഗങ്ങളും വർധിച്ചിട്ടുണ്ട്.  മൂന്നു ദിവസങ്ങളിലായുള്ള പനിബാധിതരുടെ ഔദ്യോഗിക എണ്ണം 2171 ആണ്. 9 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചു. 26ന് ഒരാൾ എലിപ്പനി ബാധിച്ച് മരിച്ചു. രണ്ടുപേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. 25നു നാലു പേർക്ക് എലിപ്പനി ബാധിച്ചു. വർക്കല, ചെട്ടിവിളാകം, കൊല്ലയിൽ സ്വദേശികൾക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. 24നു നാലുപേർക്ക് ജില്ലയിൽ മലേറിയ സ്ഥിരീകരിച്ചു. മുക്കോല, അഴൂർ സ്വദേശികളും രണ്ടു തമിഴ്നാട് സ്വദേശികളുമാണ് മലേറിയയുടെ പിടിയിലായത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com