ADVERTISEMENT

തിരുവനന്തപുരം ∙ എസ്എടി ആശുപത്രി പീഡിയാട്രിക് എൻഡോക്രൈനോളജി ഒപി പ്രവർത്തനം വീണ്ടും മുടങ്ങി. കനത്ത മഴയെ അവഗണിച്ച് കുഞ്ഞുങ്ങളുമായി ചികിത്സയ്ക്ക് എത്തിയവർ വലഞ്ഞു. ഒപിയിൽ ഡോക്ടർമാർ എത്താതിരുന്നതാണ് കാരണം. ഈ മാസം രണ്ടാം തവണയാണ് ഒപി പ്രവർത്തനം നിലച്ചത്. ആഴ്ചയിൽ വെള്ളി മാത്രമാണ് ഒപി പ്രവർത്തിക്കുക.

കഴിഞ്ഞ 15നും  ഒപി പ്രവർത്തനം നടന്നില്ല. 22ന് വളരെ കുറച്ച് പേർക്ക് മാത്രം ഒപി ടിക്കറ്റ് നൽകി. മറ്റുള്ളവരെ മടക്കി അയച്ചു. ഇന്നലെ രാവിലെ ഒപി ടിക്കറ്റുമായി എത്തിയവരെ പ്രവർത്തനമില്ലെന്നു പറഞ്ഞു മടക്കി വിട്ടു.  ചികിത്സ നീണ്ടു പോകുന്നത് കുഞ്ഞുങ്ങളുടെ രോഗം ഗുരുതരമാക്കുമോയെന്നു ആശങ്ക  ഉയർന്നിട്ടുണ്ട്. 

വിവിധ ജില്ലകളിൽ നിന്ന് നൂറുകണക്കിനു പേരാണ് ചികിത്സ തേടി ഇവിടേക്ക് എത്തുന്നത്. എൻഡോക്രൈനോളജി ചികിത്സയിൽ സംസ്ഥാനത്തെ തന്നെ മികവുറ്റ ആശുപത്രികളിൽ ഒന്നിലാണ് ഈ ദുരവസ്ഥ.  സ്ഥലംമാറി  പോയ ഒരാളെ തിരികെ  എത്തിക്കാനായി ചിലർ കരുതി കൂട്ടി പ്രവർത്തനം താറുമാറാക്കുന്നതെന്ന ആരോപണവും ഉണ്ട്.    ഇന്നലെ പിജി ഡോക്ടർമാരുടെ സമരമായിരുന്നെന്നും 15ന് ഡോക്ടർമാർക്ക് പരിശീലനം ഉണ്ടായിരുന്നതിനാലാണ് പ്രവർത്തനമില്ലാതിരുന്നതെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com