ADVERTISEMENT

തിരുവനന്തപുരം ∙ വാഹനയാത്രക്കാർക്ക് ഭീഷണിയായി അരിസ്റ്റോ ജംക്‌ഷനിൽ വാരിക്കുഴി തീർത്തത് സ്മാർട്ട് സിറ്റി അല്ല, ജല അതോറിറ്റി. ആദ്യം സ്മാർട്ട് സിറ്റി അധികൃതരാണ് റോഡ് പൊളിച്ചതെങ്കിലും അവർ കോൺക്രീറ്റ് ചെയ്ത് കുഴി മൂടി. തൊട്ടുപിന്നാലെ ഗാർഹിക കണക്‌ഷൻ നൽകാനായി ജല അതോറിറ്റി ഇതേ സ്ഥലം വീണ്ടും പൊളിച്ചെങ്കിലും ശരിയായി മൂടിയില്ല. ഇത് കഴിഞ്ഞ ദിവസത്തെ കനത്ത മഴയി‍ൽ വൻ കുഴിയായി. സ്ഥലത്തെ ഓട്ടോറിക്ഷ തൊഴിലാളികൾ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചാണ് വാഹന യാത്രക്കാരെ രക്ഷിക്കുന്നത്. 

മോഡൽ സ്കൂൾ ജംക്‌ഷൻ മുതൽ തമ്പാനൂർ വരെ ജല അതോറിറ്റി 5 വാരിക്കുഴികളാണ് കുഴിച്ചിരിക്കുന്നത്. സുവിജ് പൈപ്പിലെ ചോർച്ച പരിഹരിക്കാൻ മാസങ്ങൾക്ക് മുൻപ് ജല അതോറിറ്റി അറ്റകുറ്റപ്പണി നടത്തിയ ഭാഗങ്ങളിലാണ് പുതിയ കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. കുഴിച്ച ഭാഗം കോൺക്രീറ്റ് ചെയ്തെങ്കിലും മഴയിൽ ഇടിഞ്ഞു താണു. അടുത്ത് എത്തുമ്പോൾ മാത്രമാണ് കുഴിയുള്ള വിവരം അറിയാൻ കഴിയുന്നത്. ഇതാണ് അപകട ഭീഷണി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com