ADVERTISEMENT

തിരുവനന്തപുരം∙ വെട്ടിമാറ്റിയ മര ശിഖരങ്ങളും മുളയും കൊണ്ട് ശിൽപം തീർത്തു ഫൈൻ ആർട്സ് കോളജിൽ വിദ്യാർഥികളുടെ പ്രതിഷേധം. പ്രിൻസിപ്പലിന്റെ മുറിക്കു മുന്നിലും  വരാന്തകളിലും പ്രതിഷേധത്തിന്റെ കല നിറഞ്ഞതോടെ പ്രിൻസിപ്പൽ ഓഫിസിൽ കയറാനാവാതെ വരാന്തയിലിരുന്നു ജോലി ചെയ്തു. കോളജിന്റെ മതിലിനോടു ചേർന്ന് അപകടാവസ്ഥയിൽ നിന്ന മരങ്ങളുടെ ശിഖരങ്ങളാണ്  മുറിച്ചത്. വനംവകുപ്പിന്റെ സോഷ്യൽ ഫോറസ്റ്റി വിഭാഗവും കോളജിന്റെ ചുമതലയുള്ള സാങ്കേതിക വിദ്യാഭ്യാസ വകുപ്പും പൊതുമരാമത്ത് വകുപ്പും  അനുമതി നൽകിയ ശേഷമായിരുന്നു മുറിക്കൽ. 

തിരുവനന്തപുരം ഫൈൻ ആർട്സ് കോളജിന്റെ മതിലിനോട് ചേർന്ന് നിന്നിരുന്ന മരങ്ങളുടെ ശിഖരങ്ങളും മുളകളും മുറിച്ചു മാറ്റിയതിൽ പ്രതിഷേധിച്ച് പ്രിൻസിപ്പലിന്റെ മുറിക്കു മുന്നിലും ക്യാംപസിലെ വരാന്തകളിലും ശിഖരങ്ങളും മുളന്തണ്ടുകളും നിരത്തി വിദ്യാർഥികൾ പ്രതിഷേധിച്ചതിനെ തുടർന്ന് വരാന്തയിൽ ഇരുന്ന് ജോലി ചെയ്യുന്ന പ്രിൻസിപ്പൽ കെ.നാരായണൻ.
ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ
തിരുവനന്തപുരം ഫൈൻ ആർട്സ് കോളജിന്റെ മതിലിനോട് ചേർന്ന് നിന്നിരുന്ന മരങ്ങളുടെ ശിഖരങ്ങളും മുളകളും മുറിച്ചു മാറ്റിയതിൽ പ്രതിഷേധിച്ച് പ്രിൻസിപ്പലിന്റെ മുറിക്കു മുന്നിലും ക്യാംപസിലെ വരാന്തകളിലും ശിഖരങ്ങളും മുളന്തണ്ടുകളും നിരത്തി വിദ്യാർഥികൾ പ്രതിഷേധിച്ചതിനെ തുടർന്ന് വരാന്തയിൽ ഇരുന്ന് ജോലി ചെയ്യുന്ന പ്രിൻസിപ്പൽ കെ.നാരായണൻ. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ

തലസ്ഥാന നഗരത്തിലെ പച്ചത്തുരുത്തു വെളുപ്പിന് 5ന്  ആരുമില്ലാത്ത സമയം നോക്കി വെട്ടി നശിപ്പിക്കുകയായിരുന്നുവെന്നു വിദ്യാർഥികൾ പരാതിപ്പെട്ടു. മതിലിന് അകലെ നിന്ന പഴക്കമേറിയ ആൽ, മഴമരം, ഞാവൽ, ഗുൽമോഹർ, മഹാഗണി എന്നിവയുടെ കൊമ്പുകളും നശിപ്പിച്ചെന്നു വിദ്യാർഥികൾ പറഞ്ഞു. തുടർന്ന് മുറിച്ചുനീക്കിയ ശിഖരങ്ങൾ പ്രതിഷേധത്തിന്റെ ഭാഗമായി പ്രിൻസിപ്പലിന്റെ മുറിക്കു മുന്നിലും ക്യാംപസിന്റെ വരാന്തകളിലും കൊണ്ടിടുകയായിരുന്നു.  ജീവനക്കാരും ഓഫിസിന് വെളിയിലിരുന്നാണു ജോലി ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com