ADVERTISEMENT

നെയ്യാറ്റിൻകര ∙ പൂവാർ പഞ്ചായത്തിൽ യാത്രക്കാരെ ദുരിതത്തിലാക്കുന്ന ഗ്രാമീണ റോഡുകൾ ടാർ ചെയ്യുന്നില്ലെന്ന് പരാതി. പഞ്ചായത്തിനോടു പല തവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകുന്നില്ലെന്നും ആക്ഷേപം. ജനങ്ങൾ പ്രതിഷേധിക്കാൻ ഒരുങ്ങുന്നു.പഞ്ചായത്തിലെ അരുമാനൂർ നയിനാർ ദേവ ക്ഷേത്രം ബണ്ട് റോഡ്, മുടുമ്പുനട കോയിക്കവിളാകം റോഡ്, കാലായിത്തോട്ടം തമ്പുരാൻനട റോഡ്, ശൂലംകുടി ഇടവൂർ കോയിക്കവിളാകം റോഡ് തുടങ്ങിയവയുടെ സ്ഥിതി ദയനീയമാണ്.

മിക്ക സ്ഥലങ്ങളിലും റോഡുകളിലെല്ലാം വെള്ളക്കെട്ടും കുഴിയുമാണ്. കെഎസ്ആർടിസി സർവീസ് നടത്തിയിരുന്ന ഈ റോഡുകളിലൂടെ കാൽനട യാത്രക്കാർക്കു പോലും സഞ്ചരിക്കാനാവാത്ത സ്ഥിതിയാണിപ്പോൾ. തുലാവർഷം ശക്തി പ്രാപിക്കുന്നതോടെ സ്ഥിതി കൂടുതൽ വഷളായേക്കും. ജല ജീവൻ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ റോഡുകളും ഒന്നര വർഷം മുൻപ് വെട്ടിപ്പൊളിച്ചതാണ്. ഈ ഭാഗം മഴയിൽ വലിയ കുഴികളായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com