ADVERTISEMENT

നേമം∙ കരമന–കളിയിക്കാവിള ദേശീയപാതയിൽ പ്രാവച്ചമ്പലം ജംക്‌ഷനിൽ കാൽ നടയാത്രക്കാർക്ക് റോഡ് കുറുകെ കടക്കാൻ സിഗ്നൽ സ്ഥാപിക്കാത്തത് കാരണം നേമം വരെയുള്ള ഒരു കിലോമീറ്റർ ദൂരം അപകടക്കെണിയാകുന്നു. സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്ന കെൽട്രോണിന്റെ പിടിപ്പുകേട് കാരണം 6 ജീവനുകളാണ് ഇതുവരെ പൊലിഞ്ഞത്.

ഒരാഴ്ച മുൻപ് നേമം ഗവ.യുപി സ്കൂളിന് സമീപം മുൻ കെഎസ്ആർടിസി ജീവനക്കാരൻ എസ്.ശ്രീനിവാസൻ(76) മരിച്ചതാണ് ഇതിൽ അവസാനത്തേത്. ഇതിന് ശേഷവും ഇവിടെ അപകടങ്ങൾ നടന്നിട്ടുള്ളതായി നാട്ടുകാർ പറയുന്നു. ബാലരാമപുരം ഭാഗത്ത് നിന്നുള്ള വാഹനങ്ങളും മലയിൻകീഴ് ഭാഗത്ത് നിന്നുള്ള വാഹനങ്ങളും ഇടതടവില്ലാതെ നേമം ഭാഗത്തേക്ക് കടക്കുന്ന രീതിയിലാണ് ഇപ്പോൾ സിഗ്നൽ ക്രമീകരിച്ചിരിക്കുന്നത്. 

ഇതിനിടയ്ക്ക് കാൽനടക്കാർക്ക് റോഡ് കുറുകെ കടക്കാൻ സിഗ്നൽ ലഭിക്കുന്നില്ല.ഇതോടെ രണ്ടു റോഡുകളിലും നിന്നുള്ള വാഹനങ്ങൾ നേമത്തെ അടുത്ത സിഗ്നൽ വരെ ചീറിപ്പായുകയാണ്. ഇതിനിടയിൽ റോഡ് കുറുകെ കടക്കുന്നവരാണ് അമിത വേഗതയിലെത്തുന്ന വാഹനങ്ങൾ ഇടിച്ചും മറ്റും അപകടത്തിൽപ്പെടുന്നത്. നേമം ഗവ.യുപി സ്കൂളും സ്വകാര്യ സ്കൂളും ആരാധനാലയങ്ങളും പൊതുചന്തയും ഇടറോഡുകളും ഈ ഒരു കിലോമീറ്ററിനുള്ളിലുണ്ട്. 

ഇവിടേക്ക് വരുന്നവരും പോകുന്നവരും അപകട ഭീഷണിയിലാണ്. അതിനാൽ പ്രാവച്ചമ്പലത്ത് കാൽനടക്കാർക്ക് റോഡ് കുറുകെ കടക്കുന്നതിനുള്ള സിഗ്നൽ അനുവദിക്കാൻ കെൽട്രോൺ തയാറാകണമെന്ന് ഫ്രാൻസ് പ്രസിഡന്റ് മണ്ണാങ്കൽ രാമചന്ദ്രൻ, ജനറൽ സെക്രട്ടറി ആർ.വിജയൻ നായർ എന്നിവർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com