ADVERTISEMENT

തിരുവനന്തപുരം∙ രണ്ടാഴ്ചയ്ക്കിടെ ഉള്ളി വില ഇരട്ടിയായി. കിലോയ്ക്ക് 100–110 രൂപയാണ് ഇന്നലെ ചാല മാർക്കറ്റിലെ വില. രണ്ടാഴ്ച മുൻപ് ചെറിയ ഉള്ളി 50 രൂപയായിരുന്നു. ഒരാഴ്ച മുൻപ് കിലോയ്ക്ക് 30–35 രൂപയായിരുന്ന സവാള വിലയും കൂടി. കിലോയ്ക്ക് 68–70 രൂപയാണ് ഇന്നലെ ചാല മാർക്കറ്റിലെ വില. ഹോർട്ടികോർപ് വിൽപനശാലകളിൽ ശനിയാഴ്ച ചെറിയ ഉള്ളി വില(കിലോയ്ക്ക്) 105 രൂപയും, സവാള (പുണെ) വില കിലോയ്ക്ക് 59 രൂപയുമായിരുന്നു. മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിൽ സവാള ഉൽപാദനം കുറഞ്ഞതാണ് വില ഉയരാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com