ADVERTISEMENT

വർക്കല∙ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി ഓഫിസിൽ നടന്ന ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തിൽ പുഷ്പാർച്ചന നടന്നു. ബ്ലോക്ക്‌ പ്രസിഡന്റ്‌ എം.എൻ.റോയ്, എ.അൻവർ, എ.കെ.ആസാദ്, കെ.സൂര്യപ്രകാശ്, വർക്കല ഷിബു, വി.എസ്.ഷാലിബ്‌, എസ്.ഷൻസ് തുടങ്ങിയവർ പങ്കെടുത്തു. ‌

കോൺഗ്രസ് കിളിമാനൂർ ബ്ലോക്ക് കമ്മിറ്റി കിളിമാനൂരിൽ നടത്തിയ ഇന്ദിഗാന്ധി അനുസ്മരണം.
കോൺഗ്രസ് കിളിമാനൂർ ബ്ലോക്ക് കമ്മിറ്റി കിളിമാനൂരിൽ നടത്തിയ ഇന്ദിഗാന്ധി അനുസ്മരണം.

വർക്കല∙ മണ്ഡലം കോൺഗ്രസിന്റെ നേതൃത്വത്തിൽ മൈതാനത്ത് നടന്ന ഇന്ദിരാഗാന്ധി അനുസ്മരണത്തിൽ പ്രസിഡന്റ് സജി വേളിക്കാട്, ഡിസിസി സെക്രട്ടറി കെ.ഷിബു, ബ്ലോക്ക് പ്രസിഡന്റ് എം.എൻ.റോയി, കെ.രഘുനാഥൻ, എസ്.ജയശ്രീ, എ.നൈസാം, എ.എസ്.രാഗശ്രീ തുടങ്ങിയവർ പങ്കെടുത്തു.

യുഡിഎഫ് ഇലകമൺ പഞ്ചായത്തിൽ സംഘടിപ്പിച്ച ഇന്ദിരാ ഗാന്ധി അനുസ്മരണം.
യുഡിഎഫ് ഇലകമൺ പഞ്ചായത്തിൽ സംഘടിപ്പിച്ച ഇന്ദിരാ ഗാന്ധി അനുസ്മരണം.

ഇലകമൺ∙ യുഡിഎഫ് പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരവാരത്ത് നടന്ന അനുസ്മരണവും പുഷ്പാർച്ചനയും ബി.ഷാലി ഉദ്ഘാടനം ചെയ്തു. വിനോജ് വിശാൽ, ഹാരിസൺ റോബിൻസൺ, എൻ.സുരേഷ്, എം. ഷൈജി, വി.ഹരികൃഷ്ണ, കംസൺ ഇലകമൺ, പി.സുഗതൻ, ആർ.രാധാകൃഷ്ണൻ, പി.ജിഷ്ണു തുടങ്ങിയവർ പങ്കെടുത്തു.

ചെറുന്നിയൂർ∙മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി നേതൃത്വത്തിൽ ഇന്ദിരാഭവനിൽ നടന്ന ചടങ്ങിൽ നേതാക്കൾ പുഷ്പാർച്ചന നടത്തി. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ എസ്. ഓമനക്കുട്ടൻ അധ്യക്ഷത വഹിച്ചു. എസ്.ശശികല, എം.ജഹാംഗീർ, ഡി.രാധാകൃഷ്ണൻ, കെ.വിക്രമൻ നായർ, താന്നിമൂട് എസ്.സജീവൻ, റോബിൻ കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. 

വെട്ടൂർ∙ കോൺഗ്രസ് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പ്രസിഡന്റ് വി.എസ്.ഷാലിബിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചനയും പ്രാർഥനയും നടത്തി. മുൻ പഞ്ചായത്ത് അംഗം റീത്ത ബാബു ഉദ്ഘാടനം നിർവഹിച്ചു.

വർക്കല∙ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജന്മദിനത്തിൽ കോൺഗ്രസ് നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിൽ ഉച്ചഭക്ഷണം വിതരണം ചെയ്തു. ഉമ്മൻ ചാണ്ടി സാന്ത്വന സേനയുടെ നേതൃത്വത്തിൽ പ്രസിഡന്റ് കെ.ഷിബു അധ്യക്ഷത വഹിച്ചു. യുഡിഎഫ് അധ്യക്ഷൻ ബി.ധനപാലൻ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.അനിൽ കുമാർ, എം.എൻ.റോയി, സജി വേളിക്കാട്, എം.സത്യജിത്, എ.എം.ഇക്ബാൽ തുടങ്ങിയവർ നേതൃത്വം നൽകി.

കോൺഗ്രസ് ആറ്റിങ്ങൽ വെസ്റ്റ്‌ മണ്ഡലം കമ്മിറ്റി  സംഘടിപ്പിച്ച ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണവും , ഉമ്മൻചാണ്ടിയുടെ 80–ാം ജന്മദിനാഘോഷവും
കോൺഗ്രസ് ആറ്റിങ്ങൽ വെസ്റ്റ്‌ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണവും , ഉമ്മൻചാണ്ടിയുടെ 80–ാം ജന്മദിനാഘോഷവും

ആറ്റിങ്ങൽ ∙ കോൺഗ്രസ് ആറ്റിങ്ങൽ വെസ്റ്റ്‌ മണ്ഡലം കമ്മിറ്റി ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണവും , ഉമ്മൻചാണ്ടിയുടെ 80–ാം ജന്മദിനാഘോഷവും സംഘടിപ്പിച്ചു . ഡിസിസി ജനറൽ സെക്രട്ടറി പി.ഉണ്ണിക്കൃഷ്ണൻ, മണ്ഡലം പ്രസിഡന്റ് ആർ.എസ്. പ്രശാന്ത്, ആലംകോട് ആസാദ്, ദീപാരവി, സുമാമണി, ജയകുമാർ,വിജയകുമാർ, ചിത്രരാജ് എന്നിവർ പങ്കെടുത്തു.

ആറ്റിങ്ങൽ∙ ഐഎൻടിയുസി കോ - ഓർഡിനേഷൻ കമ്മിറ്റി ആറ്റിങ്ങൽ കിഴക്കേനാലുമുക്കിൽ സംഘടിപ്പിച്ച ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തോടനുബന്ധിച്ചു നടന്ന അനുസ്മരണ സമ്മേളനം ദേശീയ നിർവാഹക സമിതി അംഗം വി. എസ് അജിത് കുമാർ ഉദ്ഘാടനം ചെയ്തു.

കോൺഗ്രസ് ആറ്റിങ്ങൽ  ഈസ്റ്റ്‌ മണ്ഡലം കമ്മിറ്റി  സംഘടിപ്പിച്ച ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം ഡിസിസി അംഗം ആറ്റിങ്ങൽ സതീഷ് ഉദ്ഘാടനം ചെയ്യുന്നു
കോൺഗ്രസ് ആറ്റിങ്ങൽ ഈസ്റ്റ്‌ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം ഡിസിസി അംഗം ആറ്റിങ്ങൽ സതീഷ് ഉദ്ഘാടനം ചെയ്യുന്നു

ആറ്റിങ്ങൽ∙ കോൺഗ്രസ് ആറ്റിങ്ങൽ ഈസ്റ്റ്‌ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം ഡിസിസി അംഗം ആറ്റിങ്ങൽ സതീഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ എച്ച് ബഷീർ അധ്യക്ഷത വഹിച്ചു. ആറ്റിങ്ങൽ സുരേഷ്, അനിൽകുമാർ, മണനാക്ക് ശിഹാബുദീൻ, വിജയകുമാർ, ആലംകോട് ജോയ്, വക്കം സുധ എന്നിവർ പങ്കെടുത്തു.

ആറ്റിങ്ങൽ∙  എംപ്ലോയീസ് കൾചർ ഓർഗനൈസേഷൻ (എക്കോ)  ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു. എൻജിഒ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.എം. ജാഫർഖാൻ ഉദ്ഘാടനം ചെയ്തു. എക്കോ വർക്കിങ്  പ്രസിഡന്റ് കെ. അജന്തൻ നായർ അധ്യക്ഷത വഹിച്ചു. .കെ. ജയപാൽ, കൃഷ്ണൻകുട്ടി നായർ, എൻ. സാബു, വി. ബാബു, മാധവൻ പിള്ള എന്നിവർ പ്രസംഗിച്ചു

നാവായിക്കുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിരാഗാന്ധി അനുസ്മരണ യോഗം ഡിസിസി ജനറൽ സെക്രട്ടറി ഇ.റിഹാസ് ഉദ്ഘാടനം ചെയ്യുന്നു.
നാവായിക്കുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിരാഗാന്ധി അനുസ്മരണ യോഗം ഡിസിസി ജനറൽ സെക്രട്ടറി ഇ.റിഹാസ് ഉദ്ഘാടനം ചെയ്യുന്നു.

പോത്തൻകോട് ∙ കോൺഗ്രസ് ചെമ്പകമംഗലം മണ്ഡലം കമ്മിറ്റി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം നടത്തി. കോൺഗ്രസ് ചെമ്പകമംഗലം മണ്ഡലം പ്രസിഡന്റ് എം.എസ് ഉദയകുമാരി ഉദ്ഘാടനം ചെയ്തു. നേതാക്കളായ അബ്ദുൾ അസീസ്, സ്റ്റീഫൻസൺ, ജെ. സുദർശനൻ, ജി. ഗോപകുമാർ, ബിജു, ഷാജീവ് , അനിൽകുമാർ, നാസർ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മഞ്ജു കുമാരി, കർഷക കോൺഗ്രസ് നേതാക്കളായ ഷിബു, രാജൻ നായർ, യൂത്ത് കോൺഗ്രസ് നേതാക്കളായ മഹിൻ, വിജിത്ത് വി. നായർ, കെഎസ്‍യു നേതാവ് സുനേജോ സ്റ്റീഫൻസൺ, ഐഎൻടിയുസി നേതാവ് ഷംനാദ്, പഞ്ചായത്തംഗം ജുമൈലാ ബീവി തുടങ്ങിയവർ പങ്കെടുത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com