ADVERTISEMENT

തിരുവനന്തപുരം∙ തമിഴ്നാട് അതിർത്തിയിലെ കളിയിക്കാവിളയിൽ നിന്നു കരുനാഗപ്പള്ളിയിലേക്കു തീരദേശ കെഎസ്ആർടിസി ബസ് സർവീസുകൾ 15ന് ആരംഭിക്കും. ആദ്യ സർവീസ് 15ന് വൈകിട്ട് 5ന് വെട്ടുകാട് മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്യും. കളിയിക്കാവിളയിൽ നിന്ന് പാറശാല, പൂവാർ, വിഴിഞ്ഞം, പൂന്തുറ, ബീമാപള്ളി, വലിയതുറ, ശംഖുമുഖം, കണ്ണാന്തുറ, വെട്ടുകാട്, വേളി, സെന്റ് ആൻഡ്രൂസ്, പെരുമാതുറ, അഞ്ചുതെങ്ങ്, വർക്കല, കാപ്പിൽ, പരവൂർ, ഇരവിപുരം, കൊല്ലം, നീണ്ടകര, ചവറ വഴി കരുനാഗപ്പള്ളി വരെയും തിരിച്ചും 2 ഫാസ്റ്റ് പാസഞ്ചർ ബസുകളാണ് സർവീസ് നടത്തുന്നത്. കളിയിക്കാവിളയിൽ നിന്നും കരുനാഗപ്പള്ളിയിൽ നിന്നും രാവിലെ 4.30 ന് ആദ്യ സർവീസ് ആരംഭിക്കും.രാത്രി 11.25 ന് യാത്ര അവസാനിക്കുന്ന വിധം 2 ബസുകൾ 4 സർവീസ് വീതം നടത്തും. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീരദേശവാസികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനും വിനോദസഞ്ചാരത്തിനും പുതിയ ബസ് സർവീസ് സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com