ADVERTISEMENT

പാറശാല ∙ അപൂർവ പ്രസവത്തിനു സാക്ഷിയാകേണ്ടിവന്ന വന്ന ‍െഞട്ടലിൽ ആണ് പാറശാല ഗവ. പന്നി വളർത്തൽ കേന്ദ്രത്തിലെ ഡോക്ടറും ജീവനക്കാരും. കഴിഞ്ഞ ദിവസം കേന്ദ്രത്തിലെ വിദേശ യോർക്ക്ഷെയർ ഇനത്തിൽ പെട്ട പന്നി പ്രസവിച്ച പതിന്നാലു കുട്ടികളിൽ അവസാനത്തേത് ഉടലും തലയും ഒരുമിച്ച് ചേർന്ന സയാമിസ് ഇരട്ടകൾ ആയിരുന്നു. പ്രസവ ശുശ്രൂഷ നൽകി സമീപം ഉണ്ടായിരുന്ന വെറ്ററിനറി ഡോക്ടർ ജോജി അൽബർട്ടും സംഘവും ആദ്യം അമ്പരന്നുപോയി വിദേശ രാജ്യങ്ങളിൽ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതിനാൽ ഉടൻ തന്നെ വേണ്ട വൈദ്യ സഹായം നൽകി. പ്രസവിച്ച ഒരു മണിക്കൂറിനുള്ളിൽ തന്നെ സയാമിസ് കുഞ്ഞുങ്ങൾ ചത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com