ADVERTISEMENT

തിരുവനന്തപുരം ∙ അടുക്കളയിൽ ഉപയോഗിക്കുന്ന കത്തിയുടെ ഇടയിൽ ഒളിപ്പിച്ച നിലയിൽ 228.85 ഗ്രാം 24 കാരറ്റ് സ്വർണം വിമാനത്താവളത്തിൽ നിന്നു പിടികൂടി.  ഇന്നലെ വൈകിട്ട് ഷാർജയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് സ്വർണം കടത്തിയത്. കിച്ചൻ നൈഫ് സെറ്റിനിടയിൽ ഒളിപ്പിച്ച നിലയിൽ കടത്താൻ ശ്രമിച്ച സ്വർണം എക്സ്റേ സ്കാനറിലെ പരിശോധനയിലാണ് പിടികൂടിയത്. തിരുനെൽവേലി മേലേപാളയം സ്വദേശി സെയ്ദ് മുഹമ്മദ് അബ്ദുൽ ഖാദറിന്റെ (24) പക്കൽ നിന്നാണ് ഏകദേശം 14 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം പിടികൂടിയത്. കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് ആണ് സ്വർണം പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com