ADVERTISEMENT

നെടുമങ്ങാട്∙ നിരവധി സർക്കാർ ഓഫിസുകളും വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന നെടുമങ്ങാട് റവന്യു ടവറിലും പരിസര പ്രദേശങ്ങളിലും മാലിന്യം കുന്നുകൂടുന്നതായി പരാതി. ഇപ്പോൾ പ്രദേശമാകെ ദുർഗന്ധം പരക്കുന്ന അവസ്ഥയാണ്. ഭവന നിർമാണ ബോർഡിന്റെ കീഴിലുള്ള നെടുമങ്ങാട് റവന്യു ടവറിലെ ഓഫിസുകളിൽ നിന്നും മാലിന്യങ്ങൾ നീക്കം ചെയ്തിട്ട് ഒരു മാസത്തോളം ആകുന്നു. ഇവിടെ വൃത്തിയാക്കുന്ന ജോലികൾ ചെയ്യുന്ന ദിവസവേതനക്കാരെ അധികൃതർ ഇടയ്ക്കിടെ മാറ്റുന്നു. മാലിന്യം കുമിഞ്ഞു കൂടുന്നത് ഇവിടെ എത്തുന്നവർക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാകുന്നതായും ആക്ഷേപം ഉയരുന്നുണ്ട്. ഇതിനെതിരെ ശക്തമായ നടപടി കൈക്കൊള്ളണമെന്ന് ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി കുറക്കോട് ബിനു ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com