ADVERTISEMENT

ആറ്റിങ്ങൽ∙ 82 ലക്ഷം രൂപ ചെലവിട്ട് രാമച്ചംവിളയിൽ പ്രവർത്തനം ആരംഭിച്ച ആദ്യത്തെ ജനകീയ ആരോഗ്യ കേന്ദ്രം ആറ്റിങ്ങൽ നഗരസഭ ചെയർപഴ്സൻ എസ്.കുമാരി ഉദ്ഘാടനം ചെയ്തു. രാവിലെ 9 മുതൽ വൈകിട്ട് 4 മണി വരെ പ്രവർത്തിക്കുന്ന സെന്ററിൽ ഉച്ചയ്ക്ക് 1 മണി വരെ ഒപിയുടെ സേവനം ലഭിക്കും . രോഗികൾക്ക് വിദഗ്ധ ചികിത്സ ആവശ്യമെങ്കിൽ വലിയകുന്ന് താലൂക്കാശുപത്രിയിൽ തുടർ സേവനം ലഭ്യമാവും. ചടങ്ങിൽ വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള അധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി കെഎസ്. അരുൺ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻമാരായ രമ്യ സുധീർ, എ.നജാം, എസ്.സുഖിൽ, പി.ഉണ്ണിക്കൃഷ്ണൻ, സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com