ADVERTISEMENT

തിരുവനന്തപുരം∙ അനന്തപുരിക്കും ഒപ്പം ടെക്നോ നഗരമായ കഴക്കൂട്ടത്തിനും പുഷ്പ സമൃദ്ധിയുടെ ദിനങ്ങൾ സമ്മാനിച്ച് പന്ത്രണ്ട് ദിവസം നിണ്ടു നിൽക്കുന്ന പുഷ്പോത്സവത്തിന് ഇന്ന്വൈകിട്ട് അഞ്ചിനു തുടക്കമാകും. ലുലു മാളിനു സമീപമുള്ള വേൾഡ് മാർക്കറ്റ് മൈതാനിയിൽ അരങ്ങേറുന്ന പുഷ്പോത്സവം വിസ്മയകരമായ കാഴ്ച്ചാനുഭവമാണ് പുഷ്പ പ്രേമികൾക്ക് സമ്മാനിക്കുക. വിവിധ രാജ്യങ്ങളിൽ നിന്നായി വ്യത്യസ്തയിനം പൂക്കളും സസ്യങ്ങളും മേളയിലെത്തും. മുപ്പതിനായിരം സ്ക്വയർ ഫീറ്റിലായി ഊട്ടി മാതൃകയിൽ ഒരുക്കിയ ഉദ്യാനവും പൂക്കളിലും ചെടികളിലും തീർത്ത അനവധി ഇൻസ്റ്റലേഷനും ആദ്യമായി നഗരത്തിനു  കാണാൻ മേള അവസരം ഒരുക്കുന്നു. 

ഒപ്പം ടുലിപ്, ഓർക്കിഡ്, റോസ്, ലില്ലി,ലിക്കാടിയാ, ജമന്തി, അരുളി തുടങ്ങി വൈവിധ്യമാർന്ന പുഷ്പ നിരയ്ക്ക് പുറമേ കട്ട് ഫ്ളവേഴ്സ് ഷോ, ലാൻഡ് സ്കേപ്പിംഗ് ഷോ, എന്നിവയും വളർത്തു മൃഗങ്ങളുടെയും വളർത്തു പക്ഷികളുടെയും പെറ്റ് ഷോയും മേളയിലുണ്ട്. ബാൾ പൈത്തൺ,  ഇഗ്വാന, സൽഫർ ക്രെസ്റ്റഡ് കൊക്കാറ്റൂ, സൺ കോണ്യൂർ, ആഫ്രിക്കൻ ലവ് ബേർഡ്സ്, ഫാന്റയിൽ തുടങ്ങിയ അരുമ ജീവികൾക്കൊപ്പം സെൽഫിയെടുക്കാനുള്ള സൗകര്യത്തിന് പുറമെ വ്യത്യസ്തങ്ങളായ സെൽഫി പോയിൻ്റുകൾ ഈ മേളയുടെ പ്രത്യേകതയാണ്.

flower-show-2

പുഷ്പോത്സവത്തോടനുബന്ധിച്ച് ഫാഷൻ ഷോ മത്സരങ്ങൾ, കലാസന്ധ്യകൾ, നാടൻ - മലബാർ ഭക്ഷ്യമേള, പായസ മേള,  കൂടാതെ പുഷ്പങ്ങൾ കൊണ്ട് ഒരുക്കിയിരിക്കുന്ന ശില്പങ്ങളും മേളയെ വ്യത്യസ്തമാക്കും. തിരുവനന്തപുരത്തെ പ്രശസ്ത കലാ സംഘടനകളും ട്രൂപ്പുകളും അവതരിപ്പിക്കുന്ന കലാസന്ധ്യകൾ പുഷ്പോത്സവത്തിന് മിഴിവേറ്റും. ഡിസംബർ 1 മുതൽ 12 വരെ വേൾഡ് മാർക്കറ്റ് മൈതാനിയിൽ നടക്കുന്ന മേളയിൽ പതിനായിരക്കണക്കിന് പുഷ്പ-കാർഷിക പ്രേമികളും വിദ്യാർഥികളും ഭാഗമാകും. കേരളത്തിലും പുറത്തും പ്രശസ്തങ്ങളായ ഒട്ടേറെ ഫ്ളവർ ഷോകൾ ക്യൂറേറ്റ് ചെയ്തിട്ടുള്ള ഇടുക്കി ആസ്ഥാനമായ മണ്ണാറത്തറയിൽ ഗാർഡൻസ് ഈ ഷോയിൽ പ്രധാന പങ്കാളിയാകുന്നു. 

flower-show-1

തിരുവനന്തപുരം കലാ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വിവിധ കാർഷിക, സഹകരണ, സൊസൈറ്റികളുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രദർശന വിപണന വ്യാപാര സ്ഥാപനങ്ങളും മേളയിലുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വാദ്യകരമായ ഗെയിം ഷോകൾ, ഓട്ടോമൊബൈൽ എക്സ്പോ, ചെടികളും പൂക്കളും വാങ്ങാനായി നഴ്സറികൾ എന്നിവയും മേളയിലുണ്ട്. ദിവസവും രാവിലെ 11 മുതൽ രാത്രി 10 വരെയാണ് പ്രദർശന സമയം. .മേളയിൽ പങ്കെടുക്കുന്നവർക്ക് ഒട്ടേറെ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com