ADVERTISEMENT

ചിറയിൻകീഴ്∙ എസ്എൻഡിപിയോഗം ചിറയിൻകീഴ് യൂണിയനും വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളും സംയുക്തമായി നടത്തുന്ന ശിവഗിരി തീർഥാടന താലൂക്കുതല വിളംബര പദയാത്ര 25നു രാവിലെ ചിറയിൻകീഴിൽ നിന്നു  തിരിക്കും. രാവിലെ 8.30 ശാർക്കര ശ്രീനാരായണഗുരുക്ഷേത്ര മണ്ഡപത്തിൽ നിന്നു പദയാത്ര ക്യാപ്റ്റനു പീതപതാക കൈമാറുന്നതോടെ ശിവഗിരിയിലേക്കു പുറപ്പെടും.  സംഘാടകസമിതിയെ തിരഞ്ഞെടുക്കുന്നതിനുമായി സഭവിള ശ്രീനാരായണാശ്രമത്തിൽ നടന്ന സമ്മേളനം ചിറയിൻകീഴ് താലൂക്ക് എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് സി.വിഷ്ണുഭക്തൻ ഉദ്ഘാടനം ചെയ്തു. 

യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ്സഭവിള അധ്യക്ഷനായി.     തീർഥാടന പദയാത്രയ്ക്കു മുന്നോടിയായി 17നു രാവിലെ 9.30നു സഭവിള ശ്രീനാരായണാശ്രമത്തിലെ ഗുരുപ്രതിഷ്ഠാസന്നിധിയിൽ പഞ്ചശുദ്ധി വൃതാനുഷ്ഠാനങ്ങളുടെ ഭാഗമായുള്ള പീതാംബരദീക്ഷസമർപ്പണം നടക്കും. ക്ഷേത്രാചാര്യൻ തിരുനെല്ലൂർ കാശിമഠം പി.ബിജുപോറ്റി വിശ്വാസികൾക്കുള്ള ദീക്ഷാസമർപ്പണം നടത്തും. 

19നു രാവിലെ എസ്എസ്എൻഡിപി ശാഖായോഗം ആസ്ഥാനമന്ദിരങ്ങൾ, ഗുരുക്ഷേത്രമണ്ഡപങ്ങൾ,ശ്രീനാരായണ പ്രസ്ഥാനങ്ങൾ എന്നിവ കേന്ദ്രീകരിച്ചു ഗുരുവിഗ്രഹവും വഹിച്ചുകൊണ്ടുള്ള വാഹനരഥയാത്രയും നടക്കും.     

എസ്എൻ ട്രസ്റ്റ് ലൈഫ്മെമ്പർമാരായ ഡോ.ബി.സീരപാണി, ആർ.എസ്.ഗാന്ധി കടയ്ക്കാവൂർ, ഗുരുക്ഷേത്രഗുരുമണ്ഡപ ജില്ലാപ്രസിഡന്റ് ബൈജുതോന്നയ്ക്കൽ,ജോയിന്റ് സെക്രട്ടറി സുരേഷ്തിട്ടയിൽ, എസ്എൻ ട്രസ്റ്റ് ബോർഡ് അംഗങ്ങളായ പി.എസ്.ചന്ദ്രസേനൻ, കെ.രഘുനാഥൻ,രാമചന്ദ്രൻമുട്ടപ്പലം,സത്യപാലൻകവലയൂർ,അൻവിൻമോഹൻ, അജീഷ്കടയ്ക്കാവൂർ,ജോഷ്കീഴാറ്റിങ്ങൽ, യൂണിയൻ സെക്രട്ടറി ശ്രീകുമാർപെരുങ്ങുഴി, യോഗംഡയറക്ടർ അഴൂർബിജു, കൗൺസിലർമാരായ സി.കൃത്തിദാസ്,ഡി.ചിത്രാംഗദൻ,ആശ്രമം കാര്യദർശി ഡി.ജയതിലകൻ,വനിതാസംഘം കോഓർഡിനേറ്റർ രമണിവക്കം, പ്രതിനിധികളായ ലതികപ്രകാശ്,ഷീലസോമൻ,ഉദയകുമാരി,കീർത്തികൃഷ്ണ എന്നിവർ പ്രസംഗിച്ചു.  

സി.വിഷ്ണുഭക്തൻ(ചെയ.),ശ്രീകുമാർപെരുങ്ങുഴി(ജന.കൺ.),പ്രദീപ്സഭവിള(ട്രഷ.),ബൈജുതോന്നയ്ക്കൽ(ജോ.കൺ.),അഴൂർബിജു,സി.കൃത്തിദാസ്(വൈസ്.ചെയ.)ഡോ.ബി.സീരപാണി,ആർ.എസ്.ഗാന്ധി(രക്ഷാ.)എന്നിവർ മുഖ്യഭാരവാഹികളും. യൂണിയൻ കൗൺസിലർമാരും ശാഖാഭാരവാഹികളും കൺവീനർമാരുമായി 501അംഗ സംഘാടകസമിതി രൂപീകരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com