ADVERTISEMENT

നെടുമങ്ങാട് ∙ അരുവിക്കര  ഡാമിനു സമീപം ബൈക്ക് എതിരെ വന്ന കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചു കയറി രണ്ടു യുവാക്കൾക്കു ദാരുണാന്ത്യം. അരുവിക്കര ഇടമൺമുകൾ നിവാസികളായ മരുതുംകുഴി ബഥേൽ ഹൗസിൽ ജോയി ഡാനിയേൽ–ബീന ദമ്പതികളുടെ മകൻ നിധിൻ ജോയ് (21), സീയോൻ ഹൗസിൽ ബിജോയി–ഷീജ ദമ്പതികളുടെ മകൻ ഷിബിൻ (18) എന്നിവരാണ് മരിച്ചത്. ഇരുവരും അടുത്ത ബന്ധുക്കളും അയൽക്കാരുമാണ്. 

നിഥിൻ ജോയ്, ഷിബിൻ
നിഥിൻ ജോയ്, ഷിബിൻ

അരുവിക്കര പഴയ പൊലീസ് സ്റ്റേഷന് സമീപം ഡാം സൈറ്റിലേക്കുള്ള റോഡിൽ ഉച്ചയോടെയായിരുന്നു അപകടം. ബസിന്റെ മുന്നിലേക്ക് ബൈക്ക് ഇടിച്ചു കയറി യുവാക്കൾ റോഡിലേക്ക് തെറിച്ചു വീണു.‌ ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. നിധിൻ ഡ്രൈവറാണ് .  നിസിയാണു സഹോദരി. പ്ലസ്ടു പഠനം കഴിഞ്ഞു നിൽക്കുകയാണ് ഷിബിൻ. സഹോദരൻ ഷിജിൻ. നിധിന്റെയും ഷിബിന്റെയും സംസ്കാരം ഇന്നു നടക്കും. അപകടത്തെത്തുടർന്ന് ബസ് വൈദ്യുതി പോസ്റ്റിൽ ഇടിച്ചുനിന്നു. ബസ്സിലെ യാത്രക്കാർക്ക് പരുക്കില്ല.

കരഞ്ഞു തളർന്ന് ബന്ധുക്കൾ 

നെടുമങ്ങാട് ∙ ഉറ്റ സുഹൃത്തുക്കളും ബന്ധുക്കളുമായ 2 യുവാക്കളുടെ വേർപാടിൽ അരുവിക്കര നടുങ്ങി. കരഞ്ഞു തളർന്ന് ബന്ധുക്കൾ.   ഇന്നലെ അരുവിക്കര ജംക്‌ഷന് സമീപം ഡാം സൈറ്റിലേക്കുള്ള റോഡിൽ അമിതവേഗത്തിലെത്തിയ ബൈക്ക് എതിരെ വന്ന കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിലാണ് ബൈക്ക് യാത്രികരായ നിധിൻ ജോയ്, ഷിബിൻ എന്നിവർ മരിച്ചത്.  സുഹൃത്തിനെ കാണാനെന്നു പറഞ്ഞാണ് നിധിൻ, ഷിബിനെയും കൂട്ടി പുറപ്പെട്ടത്.

ഒരു ബസിനു മാത്രം കടന്നു പോകാൻ കഴിയുന്ന വീതി മാത്രമാണ് ഡാം സൈറ്റിലേക്കുള്ള റോഡിനുള്ളത്. ഇറക്കമിറങ്ങുന്ന ബസിലേക്കാണ് എതിർദിശയിൽ വന്ന യുവാക്കൾ സഞ്ചരിച്ച ബൈക്ക് ഇടിച്ചു കയറിയത്.  20ൽപ്പരം യാത്രികരായിരുന്നു ബസിലുണ്ടായിരുന്നത്. ബൈക്കിന്റെ വരവു കണ്ട കെഎസ്ആർടിസി ബസ് ഡ്രൈവർ അപകടമൊഴിവാക്കാൻ റോഡിന്റ ഇടതുഭാഗത്തേക്ക് വെട്ടിച്ചെങ്കിലും ബൈക്ക്, ബസിന്റെ മുൻഭാഗത്തേക്ക് ഇടിച്ചു കയറുകയായിരുന്നു.   പ്രിയപ്പെട്ട കൂട്ടുകാരുടെ മരണമറിഞ്ഞ് നിധിന്റെയും ഷിബിന്റെയും സുഹൃത്തുക്കൾ ഇരുവരുടെയും വീടുകളിലെത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com