ADVERTISEMENT

തിരുവനന്തപുരം∙ ബിഎസ്എൻഎൽ എൻജിനീയേഴ്സ് സഹകരണസംഘം തട്ടിപ്പിൽ ബോർഡ് ഓഫ് ഡയറക്ടേഴ്സിലെ അഞ്ച്  അംഗങ്ങൾ കൂടി പിടിയിൽ.  നാലുപേരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ഒരാൾ കോടതിയിൽ കീഴടങ്ങി.  4–ാം പ്രതി റിട്ട.ജീവനക്കാരി സോഫിയാമ്മ തോമസ്, 10–ാം പ്രതിയും ബിഎസ്എൻഎൽ  ഡപ്യൂട്ടി ജനറൽ മാനേജരും സഹകരണ സംഘം വൈസ് പ്രസിഡന്റുമായ ഐ.മിനിമോൾ,  8–ാം പ്രതി  ഡിവിഷനൽ എൻജിനീയർ കെ.മനോജ് കൃഷ്ണൻ, 9–ാം പ്രതി ഡപ്യൂട്ടി ജനറൽ മാനേജർ കെ.എ.അനിൽകുമാർ എന്നിവരാണ് അറസ്റ്റിലായത്. 

ഡിവിഷനൽ എൻജിനീയർ പ്രസാദ് രാജ് കോടതിയിൽ കീഴടങ്ങി. എല്ലാവരെയും കോടതി റിമാൻഡ് ചെയ്തു. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം സുപ്രീംകോടതിയും തള്ളിയതോടെയാണ് അറസ്റ്റ്.  ഡയറക്ടർ ബോർഡംഗങ്ങളെല്ലാം ഇതോടെ പിടിയിലായി.  ൈക്രംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡിവൈഎസ്പി രമേഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. നേരത്തേ അറസ്റ്റിലായ 10 പേരിൽ മുഖ്യപ്രതികളായ എ.ആർ.ഗോപിനാഥനും രാജീവും ഉൾപ്പെടെ 7 പേർ‍ ഇപ്പോഴും റിമാൻഡിലാണ്.  3 പേർക്ക് ജാമ്യം ലഭിച്ചു.

കേസിൽ ബോർഡംഗങ്ങൾക്കെല്ലാം തുല്യ ഉത്തരവാദിത്തമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.  260.18 കോടി രൂപയുടെ നഷ്ടമാണ്. നിക്ഷേപിക്കുന്ന പണം രജിസ്റ്ററിലെഴുതാതെ തട്ടിപ്പുകാർ അവരുടെ അക്കൗണ്ടിലേക്ക് നേരിട്ട് മാറ്റുകയായിരുന്നു. സ്ഥിരനിക്ഷേപം 222.47 കോടി എന്നാണ് കണക്കെങ്കിലും ഇത് സംഘത്തിന്റെ അക്കൗണ്ടിലില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com