ADVERTISEMENT

തിരുവനന്തപുരം∙ നഗരത്തിലെ വർഷങ്ങൾ പഴക്കമുള്ള റോ‍ഡുകളിലെ ജല അതോറിറ്റി വക മാൻഹോളുകൾ പുതുക്കി പണിയുന്നതിന്റെ ഭാഗമായി കന്റോൺമെന്റ് മുതൽ വാൻറോസ് ജംക്‌ഷൻ വരെ നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ ഈ മാസം പൂർത്തിയാക്കും. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായുള്ള റോഡ് ടാറിങ്ങിനു മുന്നോടിയാണ് സുവിജ് സംവിധാനം പുതുക്കി പണിയുന്നത്. അൻപതിലധികം വർഷം പഴക്കമുള്ള ഇഷ്ടിക കൊണ്ടു നിർമിച്ച മാൻഹോളുകളാണ്  ഈ റോഡിൽ ഉള്ളത്. ഇവ മാറ്റി കോൺക്രീറ്റ് മാൻഹോളുകൾ സ്ഥാപിക്കുന്ന ജോലിയാണ് പുരോഗമിക്കുന്നത്.

കന്റോൺമെന്റ്  ഗേറ്റ് മുതൽ വാൻറോസ് വരെ ഏതാണ്ട്  20 മാൻഹോളുകളാണ് ഉളളത്. ഇവ പുതുക്കി കോൺക്രീറ്റ് ഇടുന്ന ജോലികൾ പുരോഗമിക്കുകയാണ്. ഏകദേശം പത്തോളം മാൻഹോളുകൾ പുതുക്കി പണിഞ്ഞതായി അധികൃതർ അറിയിച്ചു. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും സെക്രട്ടേറിയറ്റിലേക്ക് പോകുകയും വരുകയും ചെയ്യുന്ന പ്രധാന റോഡാണിത്. വലിയ സെക്രട്ടേറിയറ്റ് ഉപരോധങ്ങൾ ഉണ്ടായാൽ പോലും ഇതു വഴിയുള്ള ഗതാഗതം സാധാരണ തടസ്സപ്പെടുത്താറില്ല. 

മുഖ്യമന്ത്രിയും മന്ത്രിമാരും തലസ്ഥാനത്ത് ഇല്ലാത്തതിനാൽ അതിവേഗതയിൽ അറ്റകുറ്റപ്പണി പൂർത്തിയാക്കാനാണ് നീക്കം. റോഡിൽ പലയിടങ്ങളിലായി മാൻഹോൾ പുതുക്കി പണിയാൻ കുഴികൾ എടുത്തതിനാൽ ഇതു വഴിയുള്ള ഗതാതം ഇഴഞ്ഞു നീങ്ങുകയാണ്. രാവിലെയും വൈകിട്ടുമാണ് ഗതാഗതക്കുരുക്ക് രൂക്ഷം. സെക്രട്ടേറിയറ്റിലേക്ക് എത്തുന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ കുരുക്കിൽ വലയുന്നു. ക്രിസ്മസിന് മുൻപ് നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നു കുര്യാത്തി ജലഅതോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com