അപ്പീലുമായെത്തി; പാർവണയ്ക്ക് ജയം
Mail This Article
×
ആറ്റിങ്ങൽ ∙ സ്‌കൂൾതലം മുതൽ അപ്പീലുമായി എത്തിയ നെടുമങ്ങാട് ദർശന എച്ച്എസ്എസിലെ എസ്.എ.പാർവണ യുപി വിഭാഗം നാടോടി നൃത്തത്തിൽ ജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടി. സ്കൂൾ തലത്തിൽ നാടോടി നൃത്ത മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചപ്പോൾ അപ്പീലുമായാണ് ഉപജില്ലാ കലോത്സവത്തിൽ പങ്കെടുത്തത്. ഉപജില്ലയിൽ മൂന്നാം സ്ഥാനമാണ് ലഭിച്ചത്. അവിടെ നിന്ന് അപ്പീലുമായി ജില്ലാ കലോത്സവത്തിലെത്തിയപ്പോൾ എ ഗ്രേഡ് നേടി ഒന്നാം സ്ഥാനം സ്വന്തമാക്കി. കുച്ചുപ്പുടിയിലും ഭരതനാട്യത്തിലും എ ഗ്രേഡ് ഉണ്ട്. നെടുമങ്ങാട് കുളപ്പട പാർവണത്തിൽ അധ്യാപികയായ അശ്വതിയുടെയും പ്രവാസിയായ സജിത് കുമാറിന്റെയും മകളാണ് പാർവണ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.