ADVERTISEMENT

തിരുവനന്തപുരം∙പോർച്ചുഗീസ് സംവിധായിക റീത്ത അസെവെദോ ഗോമസ് ചെയർപഴ്‌സൻ ആയ രാജ്യാന്തര ജൂറിയാണ്  ചലച്ചിത്രോത്സവത്തിലെ മത്സരവിഭാഗത്തിൽ നിന്നുള്ള മികച്ച സിനിമകൾ തിരഞ്ഞെടുക്കുക. ലാറ്റിൻ അമേരിക്കൻ സംവിധായകൻ പാബ്ലോ സെസാർ, ന്യൂയോർക്കിലെ ചലച്ചിത്ര പണ്ഡിതൻ ബൗകരി സവാദോഗോ, നിരൂപക കികി ഫുങ്, അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്‌സിലെ സംവിധായക അംഗമായ ചലച്ചിത്രകാരൻ പാൻ നളിൻ എന്നിവരാണ് ജൂറി അംഗങ്ങൾ. മികച്ച ചിത്രത്തിനുള്ള സുവർണ ചകോരത്തിന് അർഹമാകുന്ന സിനിമയ്ക്ക് 20 ലക്ഷം രൂപ ലഭിക്കും. മികച്ച സംവിധായകനുള്ള രജത ചകോരം 4 ലക്ഷം രൂപയും മികച്ച നവാഗത സംവിധായകനുള്ള രജത ചകോരം 3 ലക്ഷവുമാണ്.  

പ്രേക്ഷക പുരസ്‌കാരം നേടുന്ന ചിത്രത്തിന്റെ സംവിധായകന് 2 ലക്ഷവും കെ.ആർ.മോഹനൻ എൻഡോവ്‌മെന്റ് അവാർഡ് നേടുന്ന ഇന്ത്യയിലെ മികച്ച നവാഗത സംവിധായകന് 1 ലക്ഷം രൂപയും ലഭിക്കും. പാരീസിലെ ചലച്ചിത്ര ചരിത്രാധ്യാപകൻ പിയറി സിമോൺ ഗുട്ട്മാൻ ചെയർമാനായ ജൂറിയാണ് ചലച്ചിത്ര ആസ്വാദക പുരസ്കാരമായ ‘ഫിപ്രസി ’ അവാർഡുകൾ നിർണയിക്കുന്നത്. ശ്രീലങ്കൻ സംവിധായകൻ പ്രസന്ന വിതനഗെയാണ് മികച്ച ഏഷ്യൻ ചിത്രത്തിനുള്ള പുരസ്കാരമായ ‘നെറ്റ്പാക് ’ അവാർഡ് ജൂറി അധ്യക്ഷൻ. കെ.ആർ.  സംവിധായകൻ ടി.വി.ചന്ദ്രൻ ചെയർമാനായ ജൂറിയാണ് മോഹനൻ അവാർഡ് തീരുമാനിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com