ADVERTISEMENT

തിരുവനന്തപുരം∙ കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രോത്സവം  തീർഥാടനമാണെങ്കിൽ അതിലെ ‘ഗുരുസ്വാമി’യാണ് പി.ആർ.ശ്രീകുമാർ. ഇതുവരെ നടന്ന 27 ഐഎഫ്എഫ്കെകളിലും പങ്കെടുത്തു. ഇന്നാരംഭിക്കുന്ന 28–ാം മേളയിലും ഡെലിഗേറ്റ്. 27 മേളകളിലായി  900ത്തിലധികം സിനിമകൾ കണ്ടു. എറണാകുളം പള്ളുരുത്തി സ്വദേശിയായ ശ്രീകുമാർ (63) സെക്രട്ടേറിയറ്റിൽ നിന്ന് അഡീഷനൽ സെക്രട്ടറിയായി വിരമിച്ച ശേഷം തലസ്ഥാനത്ത് കരമനയിലാണ് താമസം. കെഎസ്എഫ്ഡിസി 1986– ൽ തുടക്കം കുറിച്ച ‘ഫിലിം സർക്കിൾ’ അംഗത്വമാണ് വിദേശ സിനിമകളോടു താൽപര്യമുണ്ടാക്കിയത്. 1988–ൽ കേന്ദ്ര സർക്കാരിന്റെ സഹകരണത്തോടെ നടന്ന ‘ഫിലിമോത്സവ്’ ചലച്ചിത്ര പ്രണയത്തിന് ആക്കം കൂട്ടി. 

1994ൽ കെഎസ്എഫ്ഡിസി ആദ്യ ഐഎഫ്എഫ്കെ കോഴിക്കോട്ട് നടത്തിയപ്പോൾ ‘കന്നി’ക്കാരനായി.  1998 മുതൽ ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിലായി മേള. രണ്ടു മുതൽ 4 വരെയുള്ള മേളകൾ 2 വർഷത്തെ ഇടവേളയിലാണ് നടന്നതെന്നു ശ്രീകുമാർ പറയുന്നു. 2020 ൽ നടക്കേണ്ട 25–ാമത് മേള കോവിഡിനെ തുടർന്ന് 2021 ഫെബ്രുവരിയിലായി. 2021 ൽ നടക്കേണ്ട 26–ാം മേള 2022 മാർച്ചിലും. രാജ്യാന്തര ഫെസ്റ്റിവൽ കലണ്ടർ പാലിക്കുന്നതിനായി 2022 ഡിസംബറിൽ തന്നെ 27–ാം മേളയും നടന്നു. 8–ാം തവണ മുതലാണ് ഐഎഫ്എഫ്കെ എല്ലാ ഡിസംബറിലെയും 2–ാം വെള്ളിയാഴ്ച ആരംഭിക്കുന്നത്.  എല്ലാ മേളകളുടെയും ഡെലിഗേറ്റ് പാസുകളും ഫെസ്റ്റിവൽ ബുക്കുകളും നിധി പോലെ സൂക്ഷിച്ചിട്ടുണ്ട്. മുഴുവൻ മേളകളിലും പങ്കെടുത്തതിന്റെ വിവരങ്ങൾ ചലച്ചിത്രഅക്കാദമി ആവശ്യപ്പെട്ടതു പ്രകാരം ശ്രീകുമാർ  നൽകിയിട്ടുണ്ട്.  ബെംഗളൂരുവിൽ പ്രൈസ്‌വാട്ടർഹൗസ് കൂപ്പറിൽ ഓഡിറ്റ് ഓഫിസറായ മകൾ എസ്. ശ്രുതിയും ഇത്തവണ അച്ഛനൊപ്പം മേള കാണാൻ  എത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com