ADVERTISEMENT

തിരുവനന്തപുരം∙ ഐക്യരാഷ്ട്ര സംഘടനയുടെ കുട്ടികളുടെ വിഭാഗമായ യുനിസെഫിന്റെ യൂത്ത് കണ്ടന്റ് ക്രിയേറ്റർ ആയി കേരളത്തിൽനിന്ന് തിരുവനന്തപുരം കോട്ടൺ ഹിൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി ഉമ. എസ് തിരഞ്ഞെടുക്കപ്പെട്ടു. കുട്ടികളുടെ അവകാശങ്ങൾ, വിദ്യാഭ്യാസം, മാനസികാരോഗ്യം, പോഷണം, ലിംഗനീതി തുടങ്ങി കുട്ടികളെ ബാധിക്കുന്ന വിഷയങ്ങളിൽ യുനിസെഫിനുവേണ്ടി വിഡിയോ/ ഓഡിയോ കണ്ടന്റുകൾ നിർമിക്കുകയാണ് ചുമതല.

കോവിഡ് കാലത്ത് കുട്ടികൾക്ക് ഓൺ‌ലൈൻ ക്ലാസുകൾ നൽകിയ ഉമക്കുട്ടി എന്ന യുട്യൂബ് ചാനലിലൂടെ ശ്രദ്ധേയയായ ഉമ വനിതാ– ശിശുവികസന വകുപ്പിന്റെ ഉജ്വലബാല്യം പുരസ്കാര ജേതാവാണ്. കോവിഡ് ബോധവൽക്കരണവുമായി ബന്ധപ്പെട്ട് യുനിസെഫിന്റേതടക്കം ശിൽപശാലകളിലും ചർച്ചകളിലും  സജീവമായി പങ്കെടുത്തിരുന്നു. സംസ്ഥാന ശിശുദിനത്തിലെ കുട്ടികളുടെ നേതാവായി കഴിഞ്ഞ മൂന്ന് വർഷവും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കാത്തു, പൂപ്പി തുടങ്ങി കുട്ടികൾക്കായുള്ള നിരവധി കാർട്ടൂൺ പരമ്പരകളിൽ ശബ്ദം നൽകിയിട്ടുണ്ട്. കാർട്ടൂണിസ്റ്റ് ടി.കെ. സുജിത്തിന്റേയും അഭിഭാഷകയായ എം. നമിതയുടെയും മകളാണ്.

English Summary:

Uma. S. Selected as the UNICEF Youth Content Creator

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com