ADVERTISEMENT

ചേരപ്പള്ളി ∙ അമ്മൻകോവിൽ ജംക്‌ഷനിൽ നിന്ന് പെ‌ാട്ടൻചിറയിലേക്ക് പോകുന്ന റോഡിലൂടെയുള്ള യാത്ര ദയനീയം, റോഡിന്റെ പലഭാഗത്തും ടാറിങ് തകർന്ന് മെറ്റലുകൾ മാത്രമായതോടെ യാത്ര ജനങ്ങളുടെ നടുവെ‌ാടിക്കുന്നതായി. ആര്യനാട് പഞ്ചായത്തിലെ വലിയകലുങ്ക്, പെ‌ാട്ടൻചിറ വാർഡുകളിൽ വരുന്ന റോഡിന് ഒരു കിലോമീറ്റർ ദൂരം വരും. ആര്യനാട്-ഇറവൂർ-പറണ്ടോട് റോഡിനെയും കോട്ടയ്ക്കകം-പറണ്ടോട് റോഡിനെയും ബന്ധിപ്പിക്കുന്ന റോഡാണിത്. റോഡിന്റെ വശങ്ങളിൽ ഒട്ടേറെ കുടുംബങ്ങൾ താമസിക്കുന്നു. വർഷങ്ങൾക്ക് മുൻപ് ചെയ്ത ടാറിങ് പലഭാഗത്തും മെറ്റലുകൾ മാത്രമായി.

റോഡിലൂടെ സഞ്ചരിക്കാൻ സർക്കസുകാരന്റെ മെയ്‌വഴക്കം വേണമെന്ന നിലയിലാണ്. വളവും ഇറക്കവും ഉള്ള റോഡിൽ ടാറിങ് തകർന്നതോടെ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. റോഡിൽ യാത്ര ഏറെ ദുഷ്കരമായത് പെ‌ാട്ടൻചിറയിൽ നിന്ന് റോഡ് തുടങ്ങുന്ന സ്ഥലത്താണ്. അമ്മൻകോവിൽ ജംക്ഷനിൽ എത്തുന്നതിന് മുൻപ് റോഡിൽ കുത്തിറക്കവും കയറ്റവും ആണ്. ടാറിങ് തകർന്ന സ്ഥലങ്ങളിൽ ഇരുചക്ര വാഹനങ്ങൾക്ക് യാത്ര ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com