ADVERTISEMENT

തിരുവനന്തപുരം∙ ചലച്ചിത്ര നാടകരംഗത്തെ സമഗ്ര സംഭാവനക്കുള്ള 2023-ലെ നരേന്ദ്ര പ്രസാദ്‌ പുരസ്കാരത്തിനു ഗാനരചയിതാവും സംഗീതജ്ഞനുമായ കൈത്രപം ദാമോദരന്‍ നമ്പൂതിരിയെയും നിരൂപണത്തിനുള്ള അവാര്‍ഡിനായി പ്രഫ. എം. തോമസ്‌ മാത്യുവിനെയും തിരഞ്ഞെടുത്തു. 25,000 രൂപയുടെ ക്യാഷ്‌ അവാര്‍ഡും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ്‌ പുരസ്കാരം.

പ്രഫ. എം. അലിയാര്‍, ഡോ.പി. കെ. രാജശേഖരന്‍, പി. വി. ശിവന്‍, കെ.ജി. മുകുന്ദന്‍ എന്നിവരടങ്ങുന്ന ജഡ്ജിങ് കമ്മിറ്റിയാണ്‌ പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്‌. ഡിസംബര്‍ 30 ന്‌ മാവേലിക്കര വൈഎംസിഎയില്‍ വച്ച്‌ അവാര്‍ഡുകള്‍ സമ്മാനിക്കും. വർത്താസമ്മേളനത്തില്‍ പ്രഫ. എം. അലിയാര്‍, ഫൗണ്ടേഷന്‍ പ്രസിഡന്റ്‌ പി.വി. ശിവന്‍, സെക്രട്ടറി കെ.ജി.മുകുന്ദന്‍, ട്രഷറര്‍ എസ്‌. ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com