ADVERTISEMENT

പോത്തൻകോട് ∙ സത്യപ്രതിജ്ഞയ്ക്കുശേഷം ഇന്നലെ മന്ത്രി  രാമചന്ദ്രൻ കടന്നപ്പള്ളി പോത്തൻകോട് ശാന്തിഗിരി ആശ്രമം സന്ദർശിച്ചു. സ്വാമി ആത്മധർമ്മൻ ജ്ഞാന തപസ്വി, സ്വാമി ജ്യോതിർപ്രഭ ജ്ഞാനതപസ്വിനി, സ്വാമി ജയപ്രഭ ജ്ഞാനതപസ്വിനി എന്നിവർ ചേർന്ന്  സ്വീകരിച്ചു. പ്രാർഥനാലയത്തിൽ ആരാധനയിൽ പങ്കെടുത്ത ശേഷം മന്ത്രി താമര പർണ്ണശാലയിൽ പുഷ്പ സമർപ്പണം നടത്തി.

തുടർന്ന്  ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വിയുമായി കൂടിക്കാഴ്ച നടത്തി. എഐസിസി(എസ് ) അംഗം വി.വി.സന്തോഷ് ലാൽ, സംസ്ഥാന ജനറൽ സെക്രട്ടറി ഐ.ഷിബാബുദ്ദീൻ, യൂത്ത് കോൺഗ്രസ്(എസ്) സംസ്ഥാന പ്രസിഡന്റ് സന്തോഷ് കാല, സംസ്ഥാന നിർവാഹക സമിതി ഷിബു രാമാനുജം, ജില്ലാ ജനറൽ സെക്രട്ടറി ചെഞ്ചേരി സജു,  രഞ്ജു ചെറിയാൻ, കിഷോർകുമാർ, എം.പി.പ്രമോദ് എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com