ADVERTISEMENT

തിരുവനന്തപുരം ∙ പശ്‌ചിമഘട്ട മേഖലയിൽ നിന്ന് പുതിയ ഒരു ചിത്രശലഭത്തെ കൂടി ഗവേഷകർ കണ്ടെത്തി. പെരിയാർ ഭൂപ്രകൃതിയിലുള്ള മേഘമല മലനിരകളിൽ നിന്നാണ് വെളളിവരയൻ (സിഗരൈറ്റിസ്) വിഭാഗത്തിൽപെട്ട ചിത്രശലഭത്തെ തിരിച്ചറിഞ്ഞത്. മേഘമലൈ ക്ലൗഡ് ഫോറസ്റ്റ്‌  സിൽവർലൈൻ ( മേഘമല വെള്ളിവരയൻ) എന്നാണ് ഇത്  അറിയപ്പെടുക. പ്രമുഖ ശാസ്ത്ര ജേണലായ എന്റോമോണിന്റെ പുതിയ പതിപ്പിൽ കണ്ടെത്തൽ പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റിയിലെ റിസർച് അസോഷ്യേറ്റ്സ് ഡോ. കലേഷ് സദാശിവന്റെ നേതൃത്വത്തിലായിരുന്നു കണ്ടെത്തൽ. ഇതോടെ പശ്ചിമഘട്ടത്തിൽ നിന്നു കണ്ടെത്തിയ ചിത്രശലഭങ്ങളുടെ എണ്ണം 337 ആയി.

പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന ഏഴിനം വെള്ളിവരയൻമാരിൽ ആറെണ്ണവും തെക്കൻ പശ്ചിമഘട്ടത്തിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്ന് മേഘമലയിലെ ജീവജാലങ്ങളെ കുറിച്ച് പഠിക്കുന്ന തേനിയിലെ വനം ട്രസ്റ്റ് എന്ന സംഘടനയിലെ അംഗമായ രാമസ്വാമി നായ്ക്കർ പറഞ്ഞു. കെ.മനോജ്, ഡോ.രാജ്കുമാർ, ഡോ.പി.സി.സുജിത, ബൈജു കൊച്ചുനാരായണൻ, ജെബിൻ ജോസ്, വിനയൻ പത്മനാഭൻ നായർ എന്നിവരും ഗവേഷകസംഘത്തിലുണ്ടായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com