ADVERTISEMENT

കഴക്കൂട്ടം∙ ഡിഫറന്റ് ആർട്സ് സെന്ററിലെ ഭിന്നശേഷികുട്ടികൾക്കായി കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ സംഗീത പരിപാടി സംഘടിപ്പിച്ചു. കൈതപ്രവും പിന്നണി ഗായകരായ അരുന്ധതി, ഭാവന രാധാകൃഷ്ണൻ, കെ.കെ. നിഷാദ് എന്നിവരും ഒപ്പമുണ്ടായിരുന്നു. ഡിഫറന്റ് ആർട് സെന്റർ, ബ്രിട്ടിഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ, ഷാൻ പ്രോപ്പർട്ടീസ് എന്നിവർ ചേർന്നാണ് സംഗീതപരിപാടി സംഘടിപ്പിച്ചത്.  ചടങ്ങിൽ ഡിഫറന്റ് ആർട് സെന്റർ എക്‌സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട്, ഷാജൻ സ്‌കറിയ, പോൾ കറുകപ്പള്ളിൽ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ഭിന്നശേഷി കുട്ടികളുടെ കലാപരിപാടികളും നടന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com