ADVERTISEMENT

തിരുവനന്തപുരം ∙ കഴിഞ്ഞ വർഷം 55 ട്രാപ്പ് കേസുകളിലായി 60 സർക്കാർ ഉദ്യോഗസ്ഥരെ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ അറസ്റ്റ് ചെയ്തു. മിന്നൽ പരിശോധനകൾ 1910 എണ്ണമായി വർധിപ്പിച്ചു. 60 സർക്കാർ ഉദ്യോഗസ്ഥരെയും നാല് ഏജന്റുമാരെയുമാണ് കയ്യോടെ പിടികൂടി കേസെടുത്ത് ജയിലിലയച്ചത്.

2023ൽ തദ്ദേശ വകുപ്പ് (15), റവന്യു(14), ആരോഗ്യം(5), പൊലീസ് (4), കൃഷി, റജിസ്ട്രേഷൻ, സർവേ, മോട്ടർ വാഹനം( 2 വീതം), വനം, ടൂറിസം, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, എക്സൈസ്, വൈദ്യുതി, പട്ടികജാതി വികസനം, കെഎസ്ആർടിസി, വിദ്യാഭ്യാസം, സിവിൽ സപ്ലൈസ് എന്നീ വകുപ്പുകളിൽ നിന്ന് ഓരോരുത്തരെയുമാണ് അറസ്റ്റ് ചെയ്തത്.   

2018-ൽ 16, 2019-ൽ 17, 2020-ൽ 24, 2021-ൽ 30, 2022-ൽ 47 എന്നിങ്ങനെയായിരുന്നു ട്രാപ് കേസുകൾ. അഴിമതിക്കേസുകളുടെ വിചാരണയ്ക്ക് വേഗം കൂട്ടുന്നതിനായി കൊല്ലത്ത് വിജിലൻസ് കോടതി അനുവദിക്കുന്നതിന് സർക്കാർ അനുമതി നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com