ADVERTISEMENT

തിരുവനന്തപുരം ∙ ട്രാൻസ്പോർട്ട് കരാറുകാരുടെ സമരത്തെ തുടർന്ന് ഗോഡൗണുകളിൽ നിന്നു റേഷൻ കടകളിലേക്കുള്ള സാധനങ്ങളുടെ വിതരണം നിലച്ചിട്ട് നാലു നാൾ. വാഗ്ദാനം ചെയ്ത തുക ഭക്ഷ്യപൊതുവിതരണ വകുപ്പ് ഇനിയും കൈമാറിയിട്ടില്ല. ധനവകുപ്പ് അനുവദിച്ച 38 കോടി രൂപ ബാങ്ക് അവധി ദിനങ്ങളായതിനാൽ കരാറുകാരുടെ അക്കൗണ്ടുകളിലേക്ക് കൈമാറാനായിട്ടില്ലെന്നാണ് ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ നിലപാട്. 

കരാറുകാരെ നിയോഗിച്ചിരിക്കുന്ന സപ്ലൈകോ വഴിയാണു തുക കൈമാറേണ്ടത്. ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയിൽ കരാർ മുന്നോട്ടു കൊണ്ടുപോകാൻ പ്രയാസമാണെന്നും തങ്ങളെ ഭീഷണിപ്പെടുത്തിയിട്ടു കാര്യമില്ലെന്നും കരാറുകാർ പറയുന്നു. കഴിഞ്ഞ 2 മാസത്തെ കുടിശിക തന്നെ താങ്ങാവുന്നതിനപ്പുറമാണെന്നും ശരാശരി ഒരു ലോഡ് വിതരണമോ സംഭരണമോ നടത്തിയാൽ 100 രൂപ മുതൽ 500 രൂപ വരെയാണു ആകെ ലാഭമെന്നുമാണ് അവരുടെ വാദം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com