ADVERTISEMENT

തിരുവനന്തപുരം∙ രാജ്യാന്തര വിമാനത്താവളത്തിൽ സാറ്റലൈറ്റ് ഫോണുമായി റഷ്യൻ പൗരൻ പിടിയിൽ. കായ്ഡോ കാർമനെ (52) ആണ് സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയത്.  ഇയാളെ വലിയതുറ പൊലീസിനു കൈമാറി. ഇന്ത്യൻ സർക്കാരിന്റെ അനുമതി ഇല്ലാതെ സാറ്റലൈറ്റ് ഫോൺ കൈവശം വയ്ക്കാനോ ഉപയോഗിക്കാനോ പാടില്ലെന്ന നിയമം ലംഘിച്ചെന്ന കുറ്റം ചുമത്തി പൊലീസ് കേസ് എടുത്തു.

സെക്യൂരിറ്റി ചെക്കിങ് ഏരിയയിലെ പരിശോധനയിൽ ഇയാളുടെ ഹാൻഡ് ബാഗിൽ നിന്നാണു സാറ്റലൈറ്റ് ഫോൺ കണ്ടെടുത്തത്. വിദേശത്തു നിന്നു എത്തുന്നവർക്ക് ഇന്ത്യയിൽ ഉപഗ്രഹ ഫോൺ ഉപയോഗിക്കുന്നതിനു വിലക്കുണ്ട്. മുംബൈയിൽ 2008ൽ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം ഫോണുകൾ ഉപയോഗിക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com