സ്റ്റുഡന്റ് പൊലീസ് കെഡറ്റ് ക്യാംപ്
Mail This Article
തിരുവനന്തപുരം ∙ സ്റ്റുഡന്റ് പൊലീസ് കെഡറ്റിന്റെ സംസ്ഥാന വാർഷിക ക്യാംപ് പേരൂർക്കട എസ്എപി ക്യാംപിൽ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. വി.കെ. പ്രശാന്ത് എംഎൽഎ അധ്യക്ഷത വഹിച്ചു. സംസ്ഥാന പൊലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബ്, എസ്പിസി നോഡൽ ഓഫിസർ ആർ.നിശാന്തിനി , ഐജി സ്പർജൻ കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
ഒരാഴ്ച നീളുന്ന ക്യാംപിൽ 615 കെഡറ്റുകൾ പങ്കെടുക്കും. ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് അടക്കം ഒട്ടേറെ പ്രമുഖർ കുട്ടികളുമായി സംവദിക്കും. സംസ്ഥാന തല ക്വിസ് മത്സരം, ഫീൽഡ് വിസിറ്റുകൾ, പരിശീലന ക്ലാസുകൾ തുടങ്ങി നിരവധി പരിപാടികളാണ് സംഘടിപ്പിക്കുന്നത്. സമാപനം 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പദ്ധതി നിലവിൽ 997 സ്‌കൂളുകളിൽ നടപ്പാക്കുന്നുണ്ട്. 88,000 സ്റ്റുഡന്റ് കെഡറ്റുകളും രണ്ടായിരത്തിലധികം അധ്യാപകരും പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്നു.