തിരുവനന്തപുരം ജില്ലയിൽ ഇന്ന് (05-02-2024); അറിയാൻ, ഓർക്കാൻ
Mail This Article
ജല വിതരണം മുടങ്ങും: വർക്കല∙ അമൃത് ജലവിതരണ പൈപ്പ് ലൈൻ നവീകരണത്തിന്റെ ഭാഗമായി ജോലി നടക്കുന്നതിനാൽ ഇന്നു മുതൽ ഒരാഴ്ചത്തേക്കു നഗരസഭ പരിധിയിലെ കണ്ണംബ, നടയറ, കരുനിലക്കോട്, പുല്ലാന്നിക്കോട്, ഗുഡ്സ് ഷെഡ് റോഡ്, സ്റ്റാർ തിയറ്റർ കൂടാതെ ഇടവ പഞ്ചായത്തിലെ വെൺകുളം, മഞ്ചക്കുന്ന് എന്നിവിടങ്ങളിൽ ജലവിതരണം മുടങ്ങും.
നെയ്യാറ്റിൻകര ∙ വാട്ടർ അതോറിറ്റി കാഞ്ഞിരംകുളം സെക്‌ഷൻ പരിധിയിലെ പ്ലാന്റിലും വിവിധ ടാങ്കുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനാൽ ഹാർബർ, പള്ളിത്തറ, വിഴിഞ്ഞം ജംക്‌ഷൻ, കോട്ടപ്പുറം, കരിംപള്ളിക്കര, ഒസാവിള, അൽഫോൻസാമ്മ ചാപ്പൽ സൈഡ്, തുലവിള, നെല്ലിക്കുന്ന്, കാഞ്ഞിരംവിള കോളനി, കടക്കുളം, കാവിൻതോട്ടം, പനവിളക്കോട്, മുക്കോല ജംക്‌ഷൻ, തെന്നൂർക്കോണം, കുഴിവിള, കിടാരക്കുഴി, മുള്ളുമുക്ക്, പീച്ചോട്ടുകോണം, തുലവിള, ആമ്പൽകുളം, വടുവച്ചാൽ തൊഴിച്ചിൽ, വെങ്ങാനൂർ എന്നിവിടങ്ങളിൽ 6,7 തീയതികളിൽ ശുദ്ധജല വിതരണം തടസ്സപ്പെടും.
സബ്സിഡി മേള
മടവൂർ∙ മടവൂർ പഞ്ചായത്ത് വായ്പാ ലൈസൻസ് സബ്സിഡി മേള 8ന് രാവിലെ 10.30ന് പഞ്ചായത്ത് ഹാളിൽ നടക്കും. പഞ്ചായത്ത് പ്രസിഡന്റ് എം.ബിജുകുമാർ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ബി.എം.റസിയ അധ്യക്ഷയാകും. വ്യവസായ വാണിജ്യ വകുപ്പ്, താലൂക്ക് വ്യവസായ ഓഫിസ് എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്ന മേളയിൽ എസിബിഐ മടവൂർ, പള്ളിക്കൽ, കേരള ബാങ്ക് പള്ളിക്കൽ കാനറ ബാങ്ക് കല്ലമ്പലം ശാഖ മാനേജർമാർ പങ്കെടുത്തു വായ്പ അപേക്ഷകൾ സ്വീകരിക്കും.
വോട്ടർ റജിസ്ട്രേഷൻ ക്യാംപ് ഇന്ന്
തിരുവനന്തപുരം ∙ പൊതുതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലാ സ്വീപിന്റെയും സർക്കാർ വിമൻസ് കോളജ് ലിറ്ററസി ക്ലബ്ബിന്റെയും നേതൃത്വത്തിൽ ട്രാൻസ്ജെൻഡേഴ്സിനായി ഇന്ന് വോട്ടർ റജിസ്ട്രേഷൻ ക്യാംപ് സംഘടിപ്പിക്കുന്നു.രാവിലെ 10ന് വഴുതക്കാട് വിമൻസ് കോളജിൽ നടക്കുന്ന ക്യാംപ് കലക്ടർ ജെറോമിക് ജോർജ് ഉദ്ഘാടനം ചെയ്യും.