ADVERTISEMENT

തിരുവനന്തപുരം∙ കോവളം എംഎൽഎ എം.വിൻസെന്റ് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. എംഎൽഎയ്ക്ക് കാലിനു പരുക്കേറ്റു. സ്കൂട്ടർ യാത്രക്കാരി ഇടറോഡിൽനിന്ന് വേഗത്തിൽ പ്രധാന റോഡിലേക്ക് കയറിയപ്പോൾ ഇടിക്കാതിരിക്കാൻ കാർ തിരിച്ചപ്പോൾ ഡിവൈഡറിൽ ഇടിച്ചു കയറുകയായിരുന്നു.

പരുക്ക് ഗുരുതരമല്ല. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലേക്ക് പോകാൻ പ്രാവച്ചമ്പലം ഭാഗത്തെത്തിയപ്പോഴാണ് അപകടം ഉണ്ടായത്. കാട്ടാക്കട–നരുവാമൂട് ഭാഗത്തുനിന്ന് വന്ന സ്കൂട്ടർ യാത്രക്കാരിയെ രക്ഷിക്കാനായി കാർ തിരിച്ചപ്പോൾ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com