ADVERTISEMENT

തിരുവനന്തപുരം ∙ തലസ്ഥാനത്തെ റോഡ് വികസനവുമായി ബന്ധപ്പെട്ട വിവാദത്തിൽ  മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിമർശിച്ചെന്നു പ്രചാരണം. എന്നാൽ വാർത്ത റിയാസും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും നിഷേധിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രനെ പരസ്യമായി റിയാസ് വിമർശിച്ചെന്നായിരുന്നു വിവാദത്തിന്റെ തുടക്കം.സ്മാർട് റോഡ് വികസനത്തിന്റെ പേരിൽ തലസ്ഥാനത്തെ ജനങ്ങളെ തടങ്കലിൽ ആക്കുന്നുവെന്നു കടകംപള്ളി  വിമർശിച്ചിരുന്നു.  

കരാറുകാരെ മാറ്റിയതിന്റെ പൊള്ളൽ ചിലർക്കുണ്ടെന്നു ’ ഇതിനു മറുപടിയെന്നോണം റിയാസ് തുറന്നടിച്ചു. റിയാസിന്റെ പരാമർശം സിപിഎം നേതാവിനെ തന്നെ സംശയ നിഴലിലാക്കിയെന്ന വിമർശനം തലസ്ഥാനത്തെ പാർട്ടിയിൽ ഉയർന്നു. കടകംപള്ളിയെ ഉദ്ദേശിച്ചല്ല തന്റെ  പ്രസ്താവനയെന്ന് പിന്നീട് മന്ത്രി വിശദീകരിച്ചെങ്കിലും വിവാദം തണുത്തില്ല. എന്നാൽ  സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ തന്നെ അംഗങ്ങൾ വിമർശിച്ചെന്ന പ്രചാരണം ശരിയല്ലെന്നു റിയാസ് പ്രതികരിച്ചു.

എന്നെ വിമർശിച്ചു എന്ന വാർത്ത അസംബന്ധമാണെന്ന് സംസ്ഥാന സെക്രട്ടറി തന്നെ പറ‍ഞ്ഞിട്ടുണ്ട്. വേണമെങ്കിൽ കുറച്ചു കൂടി കളർഫുളായി കൊടുക്കാമായിരുന്നു. എന്നെ കസേര പൊക്കി അടിച്ചിട്ടും അത്ഭുതകരമായി രക്ഷപ്പെട്ടു എന്നു പറ‍ഞ്ഞാൽ കുറച്ചു കൂടി കളറായേനെ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com