ADVERTISEMENT

പാലോട്∙ 61ാമത് പാലോട് മേളയ്ക്ക് തുടക്കമായി. രാവിലെ മേള രക്ഷാധികാരി ജോർജ് ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. മധു ഭദ്രദീപം തെളിച്ചു. ജനപ്രതിനിധികളായ എം.എസ്. സിയാദ്, എം. ഷെഹനാസ്, പി.എൻ. അരുൺകുമാർ, മേള മുൻ സംഘാടകൻ സി.ജെ. രാജീവ് കെവിവിഇഎസ് യൂണിറ്റ് പ്രസിഡന്റ് എച്ച്. അഷറഫ്, കെവിവിഎസ് യൂണിറ്റ് സെക്രട്ടറി ഇല്യാസ്, എം.ആർ. ചന്ദ്രൻ, മേള കൺവീനർ വി.എസ്. പ്രമോദ്, കൃഷ്ണൻകുട്ടി എന്നിവർ പ്രസംഗിച്ചു. വൈകിട്ട് നടന്ന സമ്മേളനം ചെയർമാൻ ഡി. രഘുനാഥൻനായരുടെ അധ്യക്ഷതയിൽ നടൻ മധുപാൽ ഉദ്ഘാടനം ചെയ്തു. കലാ,കായിക മേള ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് നിർവഹിച്ചു. ബി.പവിത്രകുമാർ, എ. ഇബ്രാഹിംകുഞ്ഞ്, ഇ. ജോൺകുട്ടി, ടി.എസ് ബിജു എന്നിവർ പ്രസംഗിച്ചു. കലാ പരിപാടികളും അരങ്ങേറി. 

മേളയിൽ ഇന്ന്: 
സാംസ്കാരിക സമ്മേളനം. ഉദ്ഘാടനം ആലംങ്കോട് ലീലാകൃഷ്ണൻ 5.00, കരിമൺകോട് എൽപിഎസിലെയും ഫോക്കസ് സ്കൂളിലെയും കുരുന്നുകളുടെ നൃത്തം 8.00, ട്രാക്ക് ഗാനമേള 9.30.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com