ADVERTISEMENT

എഫ്ടിഎം ഒഴിവ്: പാലോട്∙ജവാഹർക്കോളനി ഗവ. എച്ച്എസിൽ എഫ്ടിഎമ്മിന്റെ താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ രാവിലെ 10ന് സ്കൂളിൽ നടക്കും.

പ്രധാൻ മന്ത്രി കൗശൽ കേന്ദ്രയിൽ സൗജന്യ തൊഴിൽ പരിശീലനം
തിരുവനന്തപുരം∙ പ്രധാൻ മന്ത്രി കൗശൽ കേന്ദ്രയിൽ സൗജന്യ തൊഴിൽ പരിശീലനത്തിന് സീറ്റ് ഒഴിവ്. സിസിടിവി ടെക്നിഷ്യൻ, മൊബൈൽഫോൺ ടെക്നിഷ്യൻ, കസ്റ്റമർ റിലേഷൻഷിപ് മാനേജ്മെന്റ്, എഐ ഡേറ്റാ എൻജിനീയർ, കംപ്യൂട്ടർ നെറ്റ് വർക്കിങ് ടെക്നിഷ്യൻ,തുടങ്ങിയ കോഴ്സുകളാണുള്ളത്. അപേക്ഷിക്കേണ്ട അവസാന തീയതി–29.  വിവരങ്ങൾക്ക് 8089292550, 6238722454

കുടുംബശ്രീ അർബൻ ലേണിങ് ഇന്റേൺഷിപ് 
തിരുവനന്തപുരം ∙ കുടുംബശ്രീ അർബൻ ലേണിങ് ഇന്റേൺഷിപ് പ്രോഗ്രാമിന്റെ മൂന്നാമത്തെ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു നഗരസഭയിൽ ഒരാൾ വീതം കേരളത്തിൽ 30 പേർക്ക് അവസരമുണ്ട്. രണ്ടു മാസമാണ്  കാലാവധി. മാസം 8000 രൂപ സ്റ്റൈപൻഡും കേന്ദ്രം നൽകുന്ന സർട്ടിഫിക്കറ്റും ലഭിക്കും. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 10. www.kudumbashree.org/internship സന്ദർശിക്കുക.

കോഴ്സുകളിൽ പ്രവേശനം
തിരുവനന്തപുരം∙ സംസ്ഥാന സർക്കാർ പദ്ധതിയായ കേരള നോളജ് ഇക്കോണമി മിഷന്റെ (കെകെഇഎം) പിന്തുണയോടെ  ഐസിടി അക്കാദമി ഓഫ് കേരള നൽകുന്ന 2 മാസ സർട്ടിഫിക്കേഷൻ പ്രോഗ്രാമുകളിൽ ചേരാനായി ഇപ്പോൾ അവസരം. തൊഴിലധിഷ്ഠിത നൈപുണ്യ പരിശീലന പ്രോഗ്രാമുകളായ പൈത്തൺ പ്രോഗ്രാമിങ്, ഫ്രണ്ട് എൻഡ് ആപ്ലിക്കേഷൻ ഡവലപ്മെന്റ് വിത്ത് ആംഗുലർ, റോബട്ടിക് പ്രോസസ് ഓട്ടമേഷൻ, ബിസിനസ് ഇന്റലിജൻസ് വിത്ത് പവർ ബിഐ, ഡെവോപ്സ് വിത്ത് അഷ്വർ തുടങ്ങിയ കോഴ്സുകളിലേക്കാണ് പ്രവേശനം.  75940 51437, 0471– 2700811

വിരഗുളിക വിതരണം ഇന്ന് 
തിരുവനന്തപുരം ∙ ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിൽ ഒന്നുമുതൽ 19 വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും സ്കൂളുകളിലും അങ്കണവാടികളിലും വിരഗുളിക - ആൽബന്റസോൾ ഇന്ന് വിതരണം ചെയ്യും. ജില്ലാതല ഉദ്ഘാടനം  ഉച്ചയ്ക്ക് ഒന്നിന് തൈക്കാട് സർക്കാർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ആന്റണി രാജു എംഎൽഎ നിർവഹിക്കും.

അഴിക്കോട് യുപി സ്കൂളിൽ പൂർവ വിദ്യാർഥി സംഗമം
നെടുമങ്ങാട്∙ അഴിക്കോട് ഗവ.യുപി സ്കൂളിന്റെ 75–ാം വാർഷികാഘോഷത്തിന്റെ ഭാഗമായി പൂർവ വിദ്യാർഥി സംഗമം സംഘടിപ്പിക്കുന്നു. 17ന് രാവിലെ 10.30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന സംഗമത്തിൽ എല്ലാ പൂർവ വിദ്യാർഥികളും പങ്കെടുക്കണമെന്ന് ഹെഡ്മിസ്ട്രസ് ടി.ജെ.സിന്ധുമോൾ അറിയിച്ചു. ഫോൺ: 9746937222, 9895091491.

വാക് ഇൻ ഇന്റർവ്യൂ
തിരുവനന്തപുരം ∙ പുലയനാർകോട്ട സർക്കാർ കെയർ ഹോമിലും പൂജപ്പുരയിലെ സ്ത്രീകൾക്കുള്ള വയോജന പകൽ പരിപാലന കേന്ദ്രത്തിലും സോഷ്യൽ വർക്കർമാരെ നിയമിക്കുന്നതിന് 12 ന് 10.30ന്  പൂജപ്പുരയിലെ ജില്ലാ സാമൂഹികനീതി ഓഫിസിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും.ഫോൺ: 0471- 2343241.

ഹ്രസ്വചിത്ര മത്സരം 
തിരുവനന്തപുരം ∙ ട്രാൻസ്ജെൻഡർ ബോധവൽക്കരണ പരിപാടിയോടനുബന്ധിച്ച് സാമൂഹിക നീതി വകുപ്പ് കോളജ് വിദ്യാർഥികൾ, ട്രാൻസ്ജെൻഡർ എന്നിവർക്കായി ഹ്രസ്വചിത്ര മത്സരം സംഘടിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾ www.sjd.kerala.gov.in എന്ന വെബ്സൈറ്റിൽ .

യോഗ പരിശീലനം
പോത്തൻകോട് ∙ പള്ളിപ്പുറം സിആർപിഎഫ് കേന്ദ്രീയ വിദ്യാലയത്തിൽ സൗജന്യ യോഗ പരിശീലന സർട്ടിഫിക്കറ്റ് കോഴ്സ് സംഘടിപ്പിക്കുന്നു. താൽപര്യമുള്ള 10 –ാം ക്ലാസ് ജയിച്ച വിദ്യാർഥികൾക്ക് 14 –ാം തീയതിവരെ പേര് നൽകാവുന്നതാണ്.

ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പ് അനുവദിക്കണം: അടൂർ പ്രകാശ്
ആറ്റിങ്ങൽ∙ കൊച്ചുവേളി റയിൽവേ സ്റ്റേഷനിൽ നിന്നും പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ വിവിധ ട്രെയിനുകൾക്ക് വർക്കല, ചിറയിൻകീഴ് എന്നിവിടങ്ങളിൽ സ്റ്റോപ്പുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അടൂർ പ്രകാശ്. എം. പി കേന്ദ്ര റെയിൽവേ മന്ത്രിക്ക് നിവേദനം നൽകി. കൊച്ചുവേളി- മൈസൂർ എക്സ്പ്രസ് കൊച്ചുവേളി - ശ്രീ ഗംഗാനഗർ എക്സ്പ്രസ്, കൊച്ചുവേളി -കോർബ എക്സ്പ്രസ് എന്നീ ട്രെയിനുകൾക്ക് വർക്കലയിലും ചിറയിൻകീഴിലും, കൊച്ചുവേളി -നിലമ്പൂർ രാജ്യറാണി എക്സ്പ്രസിനു ചിറയിൻകീഴും സ്റ്റോപ്പ്‌ അനുവദിക്കണമെന്ന് എം. പി ആവശ്യപ്പെട്ടു. ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി  അടൂർ പ്രകാശ് എം. പി അറിയിച്ചു.

ശിൽപശാല 
വിഴിഞ്ഞം ∙ മരുതൂർക്കോണം പട്ടം താണുപിള്ള മെമ്മോറിയൽ കോളജ് ഓഫ് എജ്യൂക്കേഷനിൽ ദ്വിദിന ശിൽപശാല ഇന്നു  തുടങ്ങും. പങ്കെടുക്കാൻ താൽപര്യമുള്ള വിദ്യാർഥികൾ 10  മുൻപ് റജിസ്റ്റർ ചെയ്യണം. ഫോൺ : 0471 2267420.

കിഫ്ബിയുടെ കാണാപ്പുറങ്ങൾ 
ചിറയിൻകീഴ്∙ കാളിദാസ കലാസാഹിത്യസമിതിയും വക്കം ഖാദർ റിസർച്ച് ലൈബ്രറിയും സംയുക്തമായി ശനി രാവിലെ 10നു നിലയ്ക്കാമുക്ക് വക്കം ഖാദർ സ്മാരകഹാളിൽ കിഫ്ബിയുടെ കാണാപ്പുറങ്ങൾ എന്ന പ്രബന്ധം അവതരിപ്പിക്കും. വി.പ്രസേനൻ നേതൃത്വം നൽകും.

മധ്യവേനൽ അവധിക്കാല കൂട്ടായ്മ 
ചിറയിൻകീഴ്∙മുരുക്കുംപുഴ ഐശ്വര്യ ബാലവേദിയുടെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി മധ്യവേനൽ അവധിക്കാല കൂട്ടായ്മ നടത്തും. ഒന്നരമാസം നീണ്ടുനിൽക്കുന്ന കൂട്ടായ്മയിലൂടെ വ്യക്തിത്വവികസനമടക്കം പഠനയാത്രകളും മോട്ടിവേഷണൽ സെഷനുകളും ഉണ്ടാവും. എട്ടിനും 15നും മധ്യേ പ്രായമുള്ള 50പേർക്കാണു പ്രവേശനം. കൂടുതൽ വിവരങ്ങൾക്കു 9495829554 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടണം.

കേരള സർവകലാശാല 
കേരള സർവകലാശാല നടത്തിയ ഒന്നാം സെമസ്റ്റർ എംസിഎ (2020 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 
ഒന്നാം സെമസ്റ്റർ ബിഎ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലിഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (റഗുലർ – 2022 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com