ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാന ഊർജ സംരക്ഷണ അവാർഡുകൾ സ്പീക്കർ എ.എ‍ൻ.ഷംസീർ വിതരണം ചെയ്തു. എനർജി മാനേജ്‌മെന്റ് സെന്ററിന്റെ 28ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് 3 ദിവസത്തെ രാജ്യാന്തര ഊർജമേളയ്ക്കും ഇതോടൊപ്പം തുടക്കമായി.  പരിസ്ഥിതിക്ക് ഇണങ്ങുന്ന ഊർജോൽപാദന മാർഗങ്ങൾ  സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദേശത്തിൽ അറിയിച്ചു. വൻകിട ഊർജ ഉപഭോക്താക്കൾക്കുള്ള പുരസ്‌കാരം കെഎസ്ഇബിക്കും കളമശേരി അപ്പോളോ ടയേഴ്‌സിനും സമ്മാനിച്ചു. മികച്ച ഊർജ സംരക്ഷണ പുരസ്‌കാരം കെ –ഡിസ്‌ക്, എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡ്, ക്വസ്റ്റ് ഗ്ലോബൽ എൻജിനീയറിങ് സർവീസസ്, കോഴിക്കോട് ഗ്രീൻ ടെക്‌നോളജി സെന്റർ, പാലക്കാട് മേനോൻ ആർക്കിടെക്ചറൽ സൊല്യൂഷൻ എന്നിവർക്ക് സമ്മാനിച്ചു.

 'ഊർജ പരിവർത്തനം' എന്ന വിഷയത്തിൽ ടഗോർ തീയേറ്ററിലാണ് ഊർജമേള നടക്കുന്നത്. ഊർജ കാര്യക്ഷമതാ ഉൽപന്നങ്ങളുടെ ക്ലിനിക്കുകൾ, എക്സിബിഷനുകൾ, ഇലക്ട്രിക് പ്രഷർ കുക്കർ, ഇലക്ട്രിക് സൈക്കിൾ എന്നിവ പരിചയപ്പെടുത്തുന്ന സ്റ്റാളുകൾ തുടങ്ങിയവ മേളയുടെ ഭാഗമാണ്. നവകേരളം കോ–ഓർഡിനേറ്റർ ഡോ. ടി.എൻ. സീമ, ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ ജി.വിനോദ്, വെങ്കടേഷ് ദ്വിവേദി, ബി.വി.സുഭാഷ് ബാബു, ഡോ.എസ്. ഉണ്ണികൃഷ്ണൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com