ADVERTISEMENT

കന്യാകുമാരി∙ വിവേകാനന്ദ സ്മാരകം സന്ദർശിക്കുവാൻ ബോ‌ട്ട് യാത്രയ്ക്കായി പണിയുന്ന പുതിയ ബോട്ട് ജെട്ടിയുടെ നിർമാണ പ്രവർത്തനം  പുരോഗമി ക്കുന്നു. നിലവിലെ  ജെട്ടിയുടെ സമീപത്തായി  7 കോടി രൂപ ചെലവിൽ നിർമാണ പ്രവർത്തനം നടക്കുന്ന ജെട്ടിയുടെ പണി ഇൗ വർഷാവസാനത്തോടെ പൂർത്തി യാകുമെന്ന് അധികൃതർ പറഞ്ഞു. 


നിലവിൽ  പൂംപുകാർ ഷിപ്പിങ് കോർപറേഷന്റെ  കീഴിൽ 5 ബോട്ടുകളാണ് കന്യാകുമാരിയിലുള്ളത്.  ഇവയിൽ വിവേകനാന്ദ സ്മാരകം സന്ദർശിക്കുവാൻ എം.എൽ.ഗുഹൻ, പൊതിഗൈ, വിവേകാനന്ദൻ എന്നീ ബോട്ടുകളും, വട്ടക്കോട്ടയിലേയ്ക്ക് ശീതീകരണ സൗകര്യമുള്ള താമ്രപർണി, തിരുവള്ളുവർ എന്നീ ബോട്ടുകളുമാണ്  സർവീസ് നടത്തി വരുന്നത്.

എന്നാൽ ഇൗ 5 ബോട്ടുകളും  വന്നു പോകുന്നതിനുള്ള സ്ഥല പരിമിതി കാരണമാണ് പുതിയ ജെട്ടി പണിയാൻ അധികൃതർ തീരുമാനിച്ചത്. വർഷത്തിൽ നവംബർ (വൃശ്ചികമാസാരംഭം) മധ്യത്തിൽ തുടങ്ങി   ജനുവരി 20  (തൈപ്പൊങ്കൽ) വരെയാണ് കന്യാകുമാരിയിലെ പ്രധാന വിനോദസഞ്ചാര സീസൺ.

കഴിഞ്ഞ സീസണിൽ ഇക്കാലയളവിൽ 4,46,579 പേർ വിവേകാനന്ദസ്മാരകം സന്ദർശിച്ച തായാണ് കണക്ക്. രാവിലെ 8 മണി മുതൽ വൈകിട്ട് 4 വരെയാണ്  സന്ദർശക സമയം. മുതിർന്നവർക്ക് 75 രൂപയാണ് ടിക്കറ്റ് നിരക്ക്. സ്പെഷൽ ടിക്കറ്റിന് 300 രൂപയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com