ADVERTISEMENT

വിഴിഞ്ഞം∙പുറംകടലിൽ അജ്ഞാത കപ്പലിടിച്ചു മറിഞ്ഞ പൂന്തുറ നിന്നുള്ള മത്സ്യബന്ധന വള്ളം തിരച്ചിൽ സംഘം കണ്ടെത്തി. രാത്രി വൈകി വിഴിഞ്ഞം പഴയ വാർഫിൽ എത്തിച്ചു.  വള്ളത്തെ ഫൊറൻസിക് പരിശോധനയ്ക്കു വിധേയമാക്കുമെന്ന്  വിഴിഞ്ഞം കോസ്റ്റൽ പൊലീസ് അറിയിച്ചു.

ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. . പെരുമാതുറ മുതലപ്പൊഴി തീരത്ത് നിന്ന് 20 നോട്ടിക്കൽ മൈൽ അകലെ കടലിൽ നിന്നാണ് ഇന്നലെ ഉച്ചയോടെ വളളം കണ്ടെത്തിയത്.  മറൈൻ എൻഫോഴ്‌സ്മെന്റും വിഴിഞ്ഞം കോസ്റ്റൽ പൊലീസും ഉൾപ്പെട്ട തിരച്ചിൽ സംഘം മാണു തിരച്ചിൽ നടത്തിയത് .ഒരു എൻജിൻ, ജിപിഎസ് ഉൾപ്പെടെയുളള ഉപകരണങ്ങളും വലയുടെ ഭാഗങ്ങളും ഒപ്പം കണ്ടെടുത്തതായി തിരച്ചിൽ സംഘം പറഞ്ഞു.ഇടിച്ചുവെന്നു പറയുന്ന കപ്പലിനെ ‌കണ്ടെത്താനായില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com