മ്യൂസിയം പൊലീസ് ജനമൈത്രി സുരക്ഷായോഗം ചേർന്നു

Mail This Article
തിരുവനന്തപുരം∙ നളന്ദ റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ചേർന്ന മ്യൂസിയം പൊലീസ് ജനമൈത്രി സുരക്ഷായോഗം മ്യൂസിയം പ്രിന്‍സിപ്പല്‍ എസ്ഐ എ.അനീസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് തോമസ് മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി അജയകുമാര്‍ സ്വാഗതം പറഞ്ഞു.
ബീറ്റ് ഓഫിസര്‍മാരായ എം.എസ്.ബിജു, സി.സുജിത്, കുന്നുകുഴി–ശാസ്തമംഗലം വാര്‍ഡ് കൗണ്‍സിലര്‍മാര്‍, സിറ്റി ട്രാഫിക് എസ്ഐ, സ്വീവറേജ് സെക്‌ഷന്‍ ശാസ്തമംഗലം–കുര്യാത്തി അസിസ്റ്റന്റ് എൻജിനീയർമാർ, വാട്ടര്‍ അതോറിറ്റി പാളയം–കവടിയാര്‍ സെക്‌ഷന്‍ അസിസ്റ്റന്റ് എൻജിനീയർമാർ, കെഎസ്ഇബി കന്റോണ്‍മെന്റ്-വെള്ളയമ്പലം അസിസ്റ്റന്റ് എൻജിനീയർമാർ, നന്തന്‍കോട്, പാളയം, ജഗതി, ശാസ്തമംഗലം നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, പിഡബ്ല്യുഡി എൻജിനീയർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
യോഗത്തില്‍ പങ്കെടുത്ത അംഗങ്ങളുടെ പരാതികള്‍ക്ക് സമയബന്ധിതമായി പരിഹാരം കാണുന്നതാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. റസിഡന്‍സ് കോ-ഓര്‍ഡിനേറ്റർ കൃതജ്ഞതയും ജനമൈത്രി ജോസ് അനുസ്മരണവും നടത്തി.