ADVERTISEMENT

കിളിമാനൂർ ∙ കൊടും വരൾച്ചയിൽ നഗരൂർ പഞ്ചായത്തും സമീപ പഞ്ചായത്തുകളും ശുദ്ധജലം ശേഖരിച്ചിരുന്ന നഗരൂർ കോയിക്കൽ ചിറ മാലിന്യ കുളമായി മാറി. കോയിക്കൽ ചിറയിൽ അടിഞ്ഞു കൂടി കിടക്കുന്ന മാലിന്യങ്ങൾക്ക് അളവില്ല. ഇതെ തുടർന്നു കുളത്തിലെ വെള്ളവും മലിനമായി.  മാലിന്യങ്ങൾ നീക്കം ചെയ്ത് ചിറ വൃത്തിയാക്കണമെന്നും നീർച്ചാൽ പുനഃസ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. നഗരൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന കോയിക്കൽ ചിറയുടെ വിസ്തീർണം ഒരു ഏക്കറിൽ അധികമാണ്. ചിറയുടെ നാലു വശങ്ങളിലും ഉണ്ടായിരുന്ന ബണ്ടുകൾ, ആദായം ഉള്ള തെങ്ങുകൾ, ഫലവൃക്ഷങ്ങൾ എന്നിവ കാണാനില്ല. രേഖകളിൽ കുളം പഞ്ചായത്ത് വകയാണ്. നഗരൂർ ആറ്റിങ്ങൽ റോഡിൽ നഗരൂർ പെട്രോൾ പമ്പിന് എതിർ വശത്താണു കോയിക്കൽ ചിറ. 

2005ലെ കൊടും വരൾച്ചയിൽ കോയിക്കൽ ചിറയിൽ നിന്നും ടാങ്കറിൽ  വെള്ളം ശേഖരിച്ച് നഗരൂർ പഞ്ചായത്ത് പ്രദേശത്തും സമീപ പഞ്ചായത്തുകളിലും ശുദ്ധജലം വിതരണം ചെയ്തിരുന്നു. കുളത്തിന്റെ കിഴക്ക് ഭാഗത്ത് കൂടി ഉണ്ടായിരുന്ന നീർച്ചാൽ കാലക്രമേണ ഇല്ലാതെ വന്നതോടെ കുളത്തിൽ നിന്നുള്ള നീരൊഴുക്ക് നിലച്ചു. നേരത്തെ നഗരൂർ റോഡിന്റെയും ചിറയുടെയും കിഴക്ക്  വശത്ത് വയൽ ആയിരുന്നു. വയലുകൾ മണ്ണിട്ട് നികത്തിയതോടെ നീർച്ചാലും ഇല്ലാതെയായി. കരിതോട്ടിലാണ് നീർച്ചാൽ അവസാനിക്കുന്നത്. നെൽക്കൃഷി ഉണ്ടായിരുന്ന കാലത്ത് ജലസേചനത്തിനു ഈ ചിറയിൽ നിന്നുള്ള വെള്ളം ഉപയോഗിച്ചിരുന്നു. ശുദ്ധജലം ലഭ്യമാക്കുന്നതിന് ഒപ്പം കുളം മീൻ വളർ‌ത്തലിനു പാട്ടത്തിനു നൽകിയാൽ കുളം വൃത്തിയാക്കി നിലനിർത്താൻ കഴിയുമെന്ന് നാട്ടുകാർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com