പോക്സോ കേസ്: പ്രതിക്ക് 60 വർഷം കഠിനതടവ്
Mail This Article
×
നെയ്യാറ്റിൻകര ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 60 വർഷം കഠിന തടവ്. തിരുവല്ലം മടുപ്പാലത്തോറ്റിൻകര കല്ലടി മേലെ കുളത്തിൽ വീട്ടിൽ വിനീതിനെ (32) ആണ് ശിക്ഷിച്ചത്. ഇയാളിൽ നിന്ന് ഒന്നര ലക്ഷം രൂപ പിഴ ഈടാക്കാനും നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി ജഡ്ജി കെ.വിദ്യാധരൻ വിധിച്ചു. 2017ൽ ആണ് സംഭവം. തിരുവല്ലം പൊലീസ് റജിസ്റ്റർ ചെയ്ത കേസ്, അന്നത്തെ സിഐമാരായ ആർ.സുരേഷ്, ദിലീപ് കുമാർ ദാസ് എന്നിവരാണ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എസ്.സന്തോഷ് കുമാർ ഹാജരായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.