ADVERTISEMENT

പാറശാല∙തകർന്ന ബണ്ടുകളുടെ അറ്റകുറ്റപ്പണികൾ വൈകുന്നതിനാൽ നെയ്യാറിലെ ചാനലുകളിൽ നിന്ന് വിതരണം ചെയ്യുന്നതിന്റെ പകുതി വെള്ളവും പാഴാകുന്നു. ഇടതുകര കനാൽ പരിധിയിലെ സബ് ചാനലുകളുടെ ദുരവസ്ഥ മൂലം കൃഷിക്കും കുടിവെള്ളത്തിനും ലഭ്യമാകേണ്ട ലക്ഷക്കണക്കിനു ലീറ്റർ ജലം ആണ് ദിവസവും പാഴാകുന്നത്.   കെ‍ാല്ലയിൽ പഞ്ചായത്തിലെ മ‍ഞ്ചവിളാകത്തിനു സമീപം ചെറിയപുന്നക്കാവിൽ സബ് ചാനലിന്റെ ബണ്ട് തകർന്നതു മൂലം വെളളം ജനവാസ മേഖലയിലേക്ക് ഒഴുകി തുടങ്ങിയിട്ട് അഞ്ച് ദിവസം കഴിഞ്ഞു. ഒഴുക്ക് ശക്തമായതോടെ ഏക്കറുകണക്കിനു കൃഷിഭൂമി വെള്ളത്തിലായി.

ഇന്നലെ രാവിലെ ഇറിഗേഷൻ വിഭാഗം ഉദ്യേ‍ാഗസ്ഥർ എത്തി അപകടാവസ്ഥ മനസ്സിലായതോടെ ജലവിതരണം നിർത്തി. ചാനലുകളിൽ അടിയുന്ന മണ്ണ് മാറ്റാൻ നടപടി ഇല്ലാത്തതിനാൽ കൂടുതൽ പ്രദേശത്ത് വെള്ളം എത്താൻ പരമാവധി അളവിൽ ചാനലിൽ വെള്ളം തുറക്കുന്ന സമയങ്ങളിൽ ബണ്ട് പെ‍ാട്ടൽ പതിവ് സംഭവമായി. തെ‍ാഴിലുറപ്പ് തെ‍ാഴിലാളികളെ നിയോഗിച്ച് നടത്തുന്ന മണ്ണ് മാറ്റൽ കാര്യമായ പ്രയോജനം ലഭിക്കുന്നില്ല. ചാനലിൽ നിന്നു കോരുന്ന മണ്ണ് കരയിൽ തന്നെ നിക്ഷേപിക്കുന്നത് മൂലം അടുത്ത മഴയിൽ വീണ്ടും തിരിച്ച് എത്തുന്നതാണ് സ്ഥിതി.വേനൽ കടുക്കുന്ന സാഹചര്യത്തിൽ ജലവിതരണം കാര്യക്ഷമമായി നടത്താൻ ചാനലുകളുടെ മരാമത്ത് ജോലികൾ ഉടൻ പൂർത്തീകരിക്കണമെന്ന് ആവശ്യം ശക്തമായിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com