ADVERTISEMENT

വിഴിഞ്ഞം  ∙ പുറംകടലിലൂടെ പോയ വിദേശ ചരക്ക് കപ്പലിനുള്ളിൽ ഉണ്ടായ അപകടത്തിൽ ജീവനക്കാരിൽ ഒരാളിന് ഗുരുതര പരുക്ക്. ഇന്നലെ രാവിലെയുണ്ടായ സംഭവത്തെ തുടർന്ന് വിഴിഞ്ഞം തുറമുഖത്ത് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ അടിയന്തര വൈദ്യ സഹായ ലഭ്യത സന്നാഹം.  കൈക്ക് സാരമായി പരുക്കേറ്റ ജീവനക്കാരനെ വേഗത്തിൽ  കരയിൽ എത്തിച്ച്  വിദഗ്ധ ചികിത്സയ്ക്ക് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി.

ചൈനയിൽ  നിന്ന് ഷാർജയിലേക്ക് പോയ എൽപിജി ടാങ്കർ എസ് ടി ഓസ് ലോ  എന്ന  കപ്പലിലെ ഗ്യാസ് എൻജിനീയർ  തുർക്കി സ്വദേശി സാലിക് ഗുൽഷ(52) നെ  ആണ് വലത് കൈക്ക് പരുക്കേറ്റതിനെ തുടർന്ന് വിഴിഞ്ഞം തുറമുഖത്തെ പുതിയ വാർഫിൽ ഇന്നലെ ഉച്ചയോടെ എത്തിച്ചത്.  പ്രഥമ ശുശ്രൂഷക്കു ശേഷം വിദഗ്ധ ചികിത്സാ നിർദേശത്തെ തുടർന്നാണ്  കപ്പൽ കരയിലേക്ക്  വൈദ്യസഹായമഭ്യർഥിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com